ഒക്ടോബർ 31 വരെ സമയമുണ്ടേ..! വിവിധ ഭാഷയില്‍ കത്തെഴുതിയാൽ മാത്രം മതിയാകും, മത്സരം ഇങ്ങനെ

'Digital lndia for New lndia' എന്നതാണ് പ്രമേയം. ഇത് അടിസ്ഥാനമാക്കി ഹിന്ദി, ഇം​ഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിൽ തയ്യാറാക്കിയ കത്തുകളാണ് അയയ്ക്കേണ്ടത്.

time till October 31 just write letters in different languages competition details btb

തിരുവനന്തപുരം: കുട്ടികൾക്കും യുവതലമുറയ്ക്കുമിടയിൽ കത്തെഴുതുന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി തപാൽ വകുപ്പ് 'ഢായ് ആഖർ' കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 'Digital lndia for New lndia' എന്നതാണ് പ്രമേയം. ഇത് അടിസ്ഥാനമാക്കി ഹിന്ദി, ഇം​ഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിൽ തയ്യാറാക്കിയ കത്തുകളാണ് അയയ്ക്കേണ്ടത്. 18 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്ന രണ്ട് വിഭാ​ങ്ങളിലാണ് മത്സരം. തയ്യാറാക്കിയ കത്തുകൾ Chief Postmaster General, Kerala Circle, Thiruvananthapuram 695 033 എന്ന മേൽവിലാസത്തിലേക്ക് 2023 ഒക്ടോബർ 31 ന് മുമ്പായി അയയ്ക്കണം. 

'മേരി മാട്ടി മേരാ ദേശ്' യജ്ഞം: വൃക്ഷത്തൈകൾ നട്ടു

'മേരി മാട്ടി മേരാ ദേശ്' യജ്ഞത്തിന്റെ ഉദ്ഘാടനം നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ  വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി  75 വൃക്ഷത്തൈകളാണ് നട്ടത്. ദില്ലിയിൽ  ഒരുക്കുന്ന അമൃതവാടിയിലേക്കുള്ള മണ്ണ് ശേഖരിക്കുകയും ചെയ്തു. വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ  നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് അഡ്വ. എസ് എം റാസി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുണ സി ബാലൻ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ്, തുടങ്ങിയവർ  പ്രവർത്തകർ പങ്കെടുത്തു.

ഗോകുലം മെഡിക്കൽ കോളജ് ക്യാമ്പസിലും മുസ്ലീം അസോസിയേഷൻ കോളജിലും നാഷണൽ സർവ്വീസ് സ്കീം ജീവകലയുമായി സഹകരിച്ച് വൃക്ഷ തൈകൾ നട്ടു. പ്രിൻസിപ്പാൾ ഡോ. ലളിത കൈലാസ്, സ്റ്റാഫ് അഡ്വൈസർ ബെന്നി പി വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. നിർമ്മൽ ജോർജ് , മുസ്ലീം അസോസിയേഷൻ കോളജ് ഡയറക്ടർ പ്രൊ. ഉമ്മർ ഷെഹാബ്, എൻ എസ് എസ് ഓഫീസർ ബിപിൻ നായർ എന്നിവരും എൻ എസ് എസ് വോളന്റിയർമാരും അമൃതവാടിക്ക് നേതൃത്വം കൊടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios