ഓഹരി വിപണിയിൽ ഇന്നും ഉണർവ്, തുടക്കം തന്നെ സെൻസെക്സ് 80000 പോയിന്‍റ് പിന്നിട്ടു; ബാങ്ക്, ഐടി ഓഹരികൾ നേട്ടത്തിൽ
ബാങ്ക്, ഐ ടി ഓഹരികളാണ് ഇന്നും വമ്പൻ നേട്ടത്തിലായിട്ടുള്ളത്
മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നും വമ്പൻ നേട്ടം. ഇന്നത്തെ വ്യാപാരത്തിന്‍റെ തുടക്കത്തിൽ തന്നെ സെൻസെക്സ് വമ്പൻ കുതിപ്പാണ് നടത്തിയത്. ആദ്യ മണിക്കൂറിൽ തന്നെ സെൻസെക്സ് 80,000 പോയിന്‍റ് മറികടന്നു. 186 പോയിന്‍റ് കൂടി സെൻസെക്സ് 80,173 ൽ എത്തി. ബാങ്ക്, ഐ ടി ഓഹരികളാണ് ഇന്നും വമ്പൻ നേട്ടത്തിലായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം