ഇന്ത്യ വളർന്നാലും തൊഴിൽ ലഭ്യത കൂടുന്നില്ല; അടുത്ത ദശാബ്ദത്തിൽ വേണ്ടത് 12 ദശലക്ഷം തൊഴിലവസരങ്ങൾ

തൊഴിൽ മേഖലയിലേക്ക്  പുതിയതായി പ്രവേശിക്കുന്നവരുടെ എണ്ണം  രാജ്യത്ത് വളരെയധികമാണ്. അടുത്ത ഒരു ദശകത്തിൽ ഇന്ത്യ  പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെങ്കിൽ  മാത്രമേ  ഇവരെ ഉൾക്കൊള്ളാനാകൂ.

India won't be able to create enough jobs over next decade even if economy grows 7%: Citigroup

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 7% വേഗത്തിൽ വളർന്നാലും അടുത്ത പത്ത് വർഷത്തിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ പാടുപെടുമെന്ന് സിറ്റി ഗ്രൂപ്പിന്റെ പഠനം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ  തൊഴിലും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കൂടുതൽ  നടപടികൾ ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിലേക്ക്  പുതിയതായി പ്രവേശിക്കുന്നവരുടെ എണ്ണം  രാജ്യത്ത് വളരെയധികമാണ്. അടുത്ത ഒരു ദശകത്തിൽ ഇന്ത്യ  പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെങ്കിൽ  മാത്രമേ  ഇവരെ ഉൾക്കൊള്ളാനാകൂ. 7% വളർച്ചാ നിരക്ക് അടിസ്ഥാനമാക്കി നോക്കിയാലും, ഇന്ത്യയ്ക്ക് പ്രതിവർഷം 8-9 ദശലക്ഷം തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കാനാകൂ, സിറ്റി ബാങ്കിന്റെ  റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ ഗുണനിലവാരം മറ്റൊരു വെല്ലുവിളിയാണ്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 20 ശതമാനത്തിൽ താഴെയാണ് കാർഷിക മേഖല സംഭാവന ചെയ്യുന്നതെങ്കിലും, 46% തൊഴിലാളികളും ഇപ്പോഴും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023-ലെ മൊത്തം ജോലിയുടെ 11.4% സംഭാവന ചെയ്യുന്നത് നിർമ്മാണ മേഖലയാണ്, 2018-നെ അപേക്ഷിച്ച് കുറഞ്ഞ വിഹിതമാണിത് . കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഈ മേഖല  ഇപ്പോഴും തിരിച്ചുവന്നിട്ടില്ലെന്നതിന്റെ സൂചനയാണിത്.

ഔദ്യോഗിക കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 3.2% ആണ്. അതേ സമയം ഒരു സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗിന്റെ പഠന പ്രകാരം മെയ് മാസത്തിൽ 9.2% ആണ് തൊഴിലില്ലായ്മ.  

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വഴികളെന്താണ്?

നിർമ്മാണ മേഖലകളുടെ കയറ്റുമതി സാധ്യതകൾ ശക്തിപ്പെടുത്തുക, വിദേശ കമ്പനികളെ ആകർഷിക്കുന്നതിന് പ്രോത്സാഹനങ്ങൾ നൽകുക,  സർക്കാർ ഒഴിവുകൾ നികത്തുക എന്നിങ്ങനെ ഇന്ത്യയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് സിറ്റി ബാങ്കിലെ സാമ്പത്തിക വിദഗ്ധർ നിരവധി നടപടികൾ നിർദ്ദേശിക്കുന്നു.   തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ഏകീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios