റിട്ടയർമെന്റിനു ശേഷം മാസവരുമാനം ഉറപ്പാക്കാം, പിഎംവിവിവൈ യെക്കുറിച്ച് അറിയേണ്ടതെല്ലാം

1000 രൂപ മുതൽ പരമാവധി 10000 രൂപവരെ മാസത്തിൽ പെൻഷൻ തുകയായി ലഭിക്കും. എത്ര തുക നിക്ഷേപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്  പെൻഷൻ തുക ലഭിക്കുക

Monthly Pension For Senior Citizens: Pradhan Mantri Vaya Vandana Yojana

റിട്ടയർമെന്റിനുശേഷം വരുമാനമായി നിശ്ചിത തുക കയ്യിൽ വന്നു ചേരുന്നത് വിരമിച്ചവർക്ക് വലിയ ആശ്വാസം തന്നെയാകും. വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളോ, അല്ലാതെ കയ്യിലുള്ള പണമോ വരുമാനമാക്കി മാറ്റാവുന്ന നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. ഒറ്റത്തവണ പണമടച്ച് നിശ്ചിത തുക പ്രതിമാസ പെൻഷനായി ലഭിക്കുമെന്ന് ഉറപ്പു നൽകുന്ന, മികച്ച റിട്ടയർമെന്റ് സ്‌കീമുകളിൽ ഒന്നാണ്  പ്രധാനമന്ത്രി വയവന്ദന യോജന.  

പിഎംവിവിവൈ പദ്ധതിയെ കുറിച്ച് അയേണ്ടതെല്ലാം

60 വയസ്സ് കഴിഞ്ഞവർക്ക് പദ്ധതിയിൽ അംഗമാകാം

പദ്ധതിയിൽ അംഗമാകുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല

10 വർഷമാണ് നിക്ഷേപകാലാവധി

1000 രൂപ മുതൽ പരമാവധി 10000 രൂപവരെ മാസത്തിൽ പെൻഷൻ തുകയായി ലഭിക്കും.

എത്ര തുക നിക്ഷേപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്  പെൻഷൻ തുക ലഭിക്കുക

മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസത്തിലോ, വർഷത്തിലോ നിക്ഷേപകന്റെ സൗകര്യമനുസരിച്ച് ഇഷ്ടമുള്ള കാലയളവ് തെരഞ്ഞെടുക്കാം.

പരമാവധി 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം

7.4 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ നിരക്ക്

1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ ചുരുങ്ങിയ മാസപെൻഷൻ തുകയായ 1000 രൂപയാണ് നിക്ഷേപകന് ലഭിക്കുക.

പ്രധാനമന്ത്രി വയവന്ദന യോജനയിൽ നിന്ന് ലഭിക്കുന്ന പരമാവധി പലിശ വരുമാനം 9,250 രൂപയാണ്.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ വഴി നടപ്പിലാക്കുന്ന പദ്ധതിയായതിനാൽ എൽഐസി മുഖേന ഓൺലൈൻ ആയോ, അടുത്തുള്ള ഓഫീസുകളിൽ നേരിട്ടെത്തിയോ, ഏജന്റുമാർ വഴിയോ പദ്ധതിയിൽ അംഗമാകാം. 2023 മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അവസാന തിയ്യതി.

പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊന്നു, വെടിയേറ്റത് ചന്തയിലേക്ക് പോകുമ്പോള്‍

നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപതുകയും അവസാന പെൻഷൻ തുകയും ഒരു മിച്ച് നൽകും. കാലാവധി പൂർത്തിയാകും മുൻപ് നിക്ഷേപകന് മരിച്ചാൽ നിക്ഷേപതുക നോമിനിക്ക് ലഭിക്കും പിഎംവിവിവൈ യിലെ നിക്ഷേപത്തിന് ജിഎ്സ്ടി ബാധകമാവില്ല. മറ്റ് പെൻഷൻ പദ്ധതികൾ പോലെ മെഡിക്കൽ പരിശോധന ആവശ്യമില്ല. പദ്ധതിയിൽ അംഗമായി മൂന്ന് വർഷം കഴിഞ്ഞാൽ വായ്പ ലഭിക്കുന്നതാണ്. നിക്ഷേപത്തിന്റെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios