തിങ്കളാഴ്ച്ച വിപണി: ഉണര്‍വ് പ്രതീക്ഷിച്ച് രൂപ

തിങ്കളാഴ്ച്ച വിപണിയില്‍ ഇതിന്‍റെ പ്രതിഫലനമുണ്ടാവുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.

monday trade rupee vs dollar oct 8 2018

മുംബൈ: രൂപയുടെ മൂല്യം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാപ്രവര്‍ത്തന നടപടികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിനിമയ വിപണി. വായ്പയെടുക്കുന്നതില്‍ 70,000 കോടി രൂപയുടെ കുറവ് വരുത്തുക, മസാല ബോണ്ടുകള്‍  കൈവശം വയ്ക്കുന്നവര്‍ക്കുളള നികുതി വെട്ടിക്കുറയ്ക്കുക, എണ്ണക്കമ്പനികള്‍ക്ക് 1000 കോടി ഡോളര്‍ വരെ മൂല്യം വരുന്ന ബോണ്ടുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കുക തുടങ്ങിയ രൂപയെ കരകയറ്റാനുളള കൂടുതല്‍ നടപടികള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.   

തിങ്കളാഴ്ച്ച വിപണിയില്‍ ഇതിന്‍റെ പ്രതിഫലനമുണ്ടാവുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. എന്നാല്‍, രാവിലെ ഡോളറിനെതിരെ 73.76 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപയ്ക്ക് തുടക്കത്തില്‍ ഇടിവ് ദൃശ്യമായി. 14 പൈസയാണ് രൂപയുടെ മൂല്യത്തില്‍ ഇന്നുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.90 ആണ്. 

  

Latest Videos
Follow Us:
Download App:
  • android
  • ios