Asianet News MalayalamAsianet News Malayalam

കേരളത്തിലെ 100 യുവാക്കളിൽ 29.9 പേരും ഈ പ്രശ്നം നേരിടുന്നു, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ, ഗുരുതരം

ദേശീയതലത്തിൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആയി തുടരുന്നു. പുരുഷൻമാരിൽ 9.8 ശതമാനവും സ്ത്രീകളിൽ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

kerala faces highest Youth unemployment issue, says report
Author
First Published Sep 26, 2024, 9:38 AM IST | Last Updated Sep 26, 2024, 10:17 AM IST

ദില്ലി: രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം  മുന്നിൽ. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 29.9 ശതമാനമാണ് കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. 2023 ജൂലായ്-ജൂൺ 2024 സമയത്തെ റിപ്പോർട്ടാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണെന്നും സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ 19.3% മാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ഗുജറാത്ത്.

ദേശീയതലത്തിൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആയി തുടരുന്നു. പുരുഷൻമാരിൽ 9.8 ശതമാനവും സ്ത്രീകളിൽ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ദേശീയതലത്തിൽ 10.2 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ. കേരളത്തിന് പുറമെ, ലക്ഷദ്വീപ് (36.2%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (33.6%), നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്കിൽ മുന്നിലാണ്. നഗരപ്രദേശങ്ങളിലാണ് കൂടുതൽ തൊഴിലില്ലായ്മ(14.7%),  ഗ്രാമപ്രദേശങ്ങളിൽ  8.5% ആണ് നിരക്ക്. കേരളത്തിലെ 15-29 വയസ് പ്രായമുള്ള 31.28% വിദ്യാസമ്പന്നരായ പുരുഷന്മാരും തൊഴിൽരഹിതരായി തുടരുന്നു.

Read More... അപ്രതീക്ഷിതമായി സ്വകാര്യ ബസിന്റെ കാമറയിൽ ദൃശ്യങ്ങൾ, തൃശൂരിൽ 2 കോടിയുടെ സ്വർണം കവർന്ന സംഭവത്തിൽ നിർണായക തെളിവ്

ദേശീയ ശരാശരിയായ 20.28% നേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം,  2017 മുതല്‍ കേരളത്തിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2017-18 വര്‍ഷത്തില്‍ 11.4 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ 7.2ലെത്തി. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (8.5 ശതമാനം)യുടെ പിന്നില്‍ രണ്ടാമതാണ് കേരളം. നാഗാലാന്റ് (7.1 ശതമാനം), മേഘാലയ (6.2 ശതമാനം) എന്നീ സംസ്ഥാനങ്ങളും കേരളത്തിന് തൊട്ടുപിന്നിലുണ്ട്.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios