രാജ്യത്ത് വീണ്ടും ഐപിഒ പ്രഖ്യാപനം: വൻ പദ്ധതികളുമായി ഓഹരി വിൽപ്പന നടത്താൻ ബര്‍ഗര്‍ കിംഗ് ഇന്ത്യ

700 ഓളം റെസ്റ്റോറന്റുകൾ ആരംഭിക്കാനാണ് പദ്ധതി.

burger king India ipo

മുംബൈ: റസ്റ്റോറന്റ് ശൃംഖലയായ ബര്‍ഗര്‍ കിംഗ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച അനുമതിക്കായി കമ്പനി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമീപിച്ചിരിക്കുകയാണ്. 

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 542 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെബിക്ക് സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിന്റെ (ഡിആർഎച്ച്പി) അനുബന്ധം അനുസരിച്ച് പ്രൊമോട്ടർ ക്യുഎസ്ആർ ഏഷ്യ 6 കോടി വരെ ഇക്വിറ്റി ഷെയറുകൾ വിൽക്കാൻ വാഗ്ദാനം ചെയ്യുന്നു. 

ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ പട്ടികപ്പെടുത്തും. ബർഗർ കിംഗ് ഇന്ത്യ 2019 നവംബറിൽ സെബിക്ക് കരട് പേപ്പറുകൾ സമർപ്പിച്ചിരുന്നു. പുതിയ ഓഹരികൾ വഴി 400 കോടി രൂപ വരെ സമാഹരിക്കാനും ക്യുഎസ്ആർ ഏഷ്യയുടെ 6 കോടി വരെ ഇക്വിറ്റി ഷെയറുകൾ വിൽക്കാനുമുള്ളതാണ് ഓഫർ. 

ബർഗർ കിംഗ് റസ്റ്റോറന്റുകളുടെ ഉടമസ്ഥതയിൽ പുതിയ കമ്പനി ആരംഭിക്കുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ബർഗർ കിംഗ് ഇന്ത്യ ഐപിഒ വരുമാനം ഉപയോഗിക്കും. ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് അനുസരിച്ച് 2026 ഡിസംബർ 31 നകം സബ് ഫ്രാഞ്ചൈസ്ഡ് ഔട്ട്ലെറ്റുകൾ ഉൾപ്പെടെ 700 ഓളം റെസ്റ്റോറന്റുകൾ ആരംഭിക്കാനാണ് പദ്ധതി.

Latest Videos
Follow Us:
Download App:
  • android
  • ios