കോലി ക്യാപ്റ്റനായി തിരിച്ചെത്തുന്ന സീസണ്‍! ആര്‍സിബി രണ്ടും കല്‍പ്പിച്ച് തന്നെ, ടീം ശക്തം
ഓള്‍റൗണ്ട് പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കാന്‍ പോന്ന ഒരു പിടി താരങ്ങള്‍ ഇത്തവണ ആര്‍സിബിയിലുണ്ട്.
ജിദ്ദ: വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി തിരിച്ചെത്തുന്നെ് വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമാണിത്. കോലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകാനായ താരമാണ് വിരാട് കോലി. കരിയറിന്റെ തുടക്കം മുതല്‍ ആര്‍സിബിക്കുവേണ്ടിയല്ലാതെ മറ്റൊരു ടീമിനുവേണ്ടിയും കോലി കളിച്ചിട്ടുമില്ല. എട്ട് സീസണുകളില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് പക്ഷെ ഒരു തവണപോലും കിരീടഭാഗ്യം ഉണ്ടായിട്ടില്ല. ഇത്തവണ കോലിക്ക് കീഴില്‍ ആ ക്ഷീണം മാറ്റാനുള്ള ഒരുക്കത്തിലാണ് ടീം. അതുകൊണ്ടുതന്നെ ശക്തമായ നിരയുമായിട്ടാണ് ആര്‍സിബി എത്തുന്നത്.
ഓള്‍റൗണ്ട് പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കാന്‍ പോന്ന ഒരു പിടി താരങ്ങള്‍ ഇത്തവണ ആര്‍സിബിയിലുണ്ട്. കോലിയടക്കം നാല് ബാറ്റര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഏഴ് ഓള്‍റൗണ്ടര്‍മാരും 9 ബോളര്‍മാരുമടങ്ങുന്നതാണ് ഈ സാല കപ്പ് സ്വന്തമാക്കാനെത്തുന്ന ടീം. എന്നും പഴി കേട്ടിരുന്ന ബോളിങ്ങ് യൂണിറ്റിലേക്ക് ഭുവനേശ്വര്‍ കുമാറിനെ എത്തിച്ചത് ടീമിന് നേട്ടമായി. ഭുവിക്കൊപ്പം ഹേസല്‍വുഡ്, നുവാന്‍ തുഷാര എന്നിവരുമുണ്ട്. ബോളിങ്ങിലും തിളങ്ങുന്ന ലിയാം ലിവിങ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയും ടീമിന് കരുത്താണ്. പവര്‍ ഹിറ്റര്‍മാരായ ടിം ഡേവിഡ്, റൊമാരിയ ഷെപ്പേര്‍ഡ് എന്നിവരും ചേരുന്നതോടെ ആദ്യ കിരീടമെന്ന സ്വപ്നത്തിലേക്ക് ആത്മവിശ്വാത്തോടെ നോക്കുകയാണ് ആര്‍സിബി.
ആര്‍സിബിയുടെ സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, ലിയം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ക്രുനാല്‍ പണ്ഡ്യ, ടിം ഡേവിഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍, സൂര്യാഷ് ശര്‍മ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
വിരാട് കോലി(21 കോടി), ജോഷ് ഹാസില്‍വുഡ്(12.50 കോടി), ഫില്‍ സാള്‍ട്ട്(11.50 കോടി), രജത് പാട്ടിദാര്‍(11 കോടി), ജിതേഷ് ശര്‍മ്മ(11 കോടി), ഭുവനേശ്വര്‍ കുമാര്‍(10.75 കോടി), ലിയാം ലിവിംഗ്സ്റ്റണ്‍(8.75 കോടി), റാസിഖ് സലാം(6.00 കോടി), ദേവ്ദത്ത് പടിക്കല്‍(2 കോടി), ക്രുനാല്‍ പാണ്ഡ്യ(5.75 കോടി), യാഷ് ദയാല്‍(5 കോടി), ടിം ഡേവിഡ്(3 കോടി), സുയാഷ് ശര്‍മ്മ(2.60 കോടി), ജേക്കബ് ബെഥേല്‍(2.60 കോടി), നുവാന്‍ തുഷാര(1.60 കോടി), റൊമാരിയോ ഷെപ്പേര്‍ഡ്(1.50 കോടി), സ്വപ്നില്‍ സിംഗ്(50 ലക്ഷം), മനോജ് ഭണ്ഡാഗെ(30 ലക്ഷം), സ്വാസ്തിക് ചികാര(30 ലക്ഷം), ലുങ്കി എങ്കിഡി(1 കോടി), അഭിനന്ദന്‍ സിംഗ്(30 ലക്ഷം), മോഹിത് രാതീ(30 ലക്ഷം).