25 വയസ് പ്രായം, 20 ഏക്കർ ഫാം ഹൌസ്, പാചകം അറിയണം; 30 -കാരിയുടെ മാട്രിമോണിയൽ പരസ്യം വൈറൽ

പരസ്യത്തിലെ നിബന്ധനകള്‍ കണ്ട് ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. അതിലെ ഒരു നിബന്ധന ഏമ്പക്കം വിടാനോ അധോവായു വിടാനോ പാടില്ലെന്നതായിരുന്നു. 

30 year old womans matrimonial ad goes viral on social media

ചില മാട്രിമോണിയല്‍ പരസ്യങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പട്ട ഒരു വിവാഹ പരസ്യം കാഴ്ചക്കാരെ അമ്പരപ്പിച്ചു. സമൂഹ മാധ്യമത്തില്‍ ജോലി ചെയ്യുന്ന വിദ്യാസമ്പന്നയായ 30 വയസുകാരിയും മുതലാളിത്ത വിരുദ്ധയും ഫെമിസ്റ്റുമെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു യുവതിയുടെ വിവാഹ പരസ്യമായിരുന്നു അത്. ഒരു വരനിൽ താൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പരസ്യത്തില്‍ വ്യക്തമാക്കി. 

തന്‍റെ വരന്‍ 25 മുതൽ 28 വയസ്സ് വരെ പ്രായമുള്ള ആളായിരിക്കണം. നല്ല ഉയര്‍ച്ചയുള്ള ബിസിനസ്സ് നടത്തുന്ന, ഒരു ബംഗ്ലാവോ അതല്ലെങ്കില്‍ 20 ഏക്കർ ഫാം ഹൗസോ സ്വന്തമായുള്ള ഒരാളായിരിക്കണം. അതുമാത്രമല്ല. വരന് പാചക വൈദഗ്ധ്യം ഉണ്ടായിരിക്കണം. ദയവ് ചെയ്ത് ഏമ്പക്കം വിടാനോ അധോവായു വിടാനോ പാടില്ല. അത്തരത്തിലുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അറിയിക്കണമെന്നും യുവതി പരസ്യത്തില്‍ ആവശ്യപ്പെട്ടു. അസാധാരണമായ ഈ മാട്രിമോണിയല്‍ പരസ്യം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി.  പത്ര പരസ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ഇതുവരെ ഒന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ രസകരമായ മറുപടികള്‍ പങ്കുവച്ചു. 

പരാതിയുമായി എത്തിയപ്പോൾ സ്റ്റേഷനിൽ നിന്നും പുറത്താക്കി; സമൂഹ മാധ്യമ കുറിപ്പിന് പിന്നാലെ കേസെടുത്ത് യുപി പോലീസ്

വിവാഹ സത്ക്കാരത്തിനിടെ മാംസാഹാരത്തിനായി തിക്കിത്തിരക്കി ജനം, ഈച്ച പോലുമില്ലാതെ സസ്യാഹാര സ്റ്റാൾ; വീഡിയോ വൈറൽ

കഴിയുമെങ്കില്‍ പത്ത് മിനിറ്റിനുള്ളില്‍ അവള്‍ക്ക് ഒരു വരനെ കണ്ടെത്തി നല്‍കണമെന്ന് ഒരാള്‍ കുറിച്ചു. പത്ര പരസ്യത്തില്‍ ആവശ്യപ്പട്ട കാര്യങ്ങള്‍ അംഗീകരിച്ചെത്തുന്ന വ്യക്തിയെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അഭിമുഖം നടത്തണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. ലോകം മുഴുവനും പണത്തിന് മുകളില്‍ പ്രവർത്തിക്കുമ്പോള്‍ പണം തിന്മയാണെന്ന ധാരണ ഫെമിനിസ്റ്റുകള്‍ക്ക് ഉള്ളത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലര്‍ ഇത് എന്ത് തരം ഫെമിനിസമാണെന്ന് ചോദിച്ച് രംഗത്തെത്തി.  

എന്നാല്‍ പത്രപരസ്യം ഒരു സഹോദരനും സഹോദരിയും അവളുടെ ഉറ്റസുഹൃത്തും തമ്മിലുള്ള ഒരു  തമാശയായിരുന്നുവെന്ന് പിന്നീട് ബിബിസി റിപ്പോർട്ട് ചെയ്തു. 2021 -ൽ പ്രസിദ്ധീകരിക്കപ്പട്ട ഈ പരസ്യം ഉത്തരേന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലെ പത്രങ്ങളിലെ മാട്രിമോണിയല്‍ പേജില്‍ അന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യത്തിന് മൊത്തത്തില്‍ അന്ന് ഏകദേശം 13,000 രൂപ ചെലവായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹോദരിയുടെ മുപ്പതാം ജന്മദിനത്തോടനുബന്ധിച്ച് സഹോദരന്‍ ചെയ്ത ഒരു തമാശയായിരുന്നു അതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരക്കേറിയ നഗരത്തിലൂടെ നമ്പർ പ്ലേറ്റില്ലാതെ കാറോടിച്ച് യുവാവ്, പിന്നാലെ പാഞ്ഞ് പോലീസും; വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios