ഇന്ത്യന്‍ നിക്ഷേപകരുടെ കണ്ണ് വലുതാവുന്നു; സ്മാര്‍ട്ടാവാന്‍ നമ്മള്‍!
ബാങ്ക് ഡിപ്പോസിറ്റ്, യുലിപ്പ്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി തുടങ്ങിയവയിലേക്ക് നിക്ഷേപിക്കുന്നരുടെ സംഖ്യയാണ് രാജ്യത്ത് ഉയരുന്നത്.
ഭൂമി, സ്വര്‍ണ്ണം തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കപ്പുറം ഇന്ത്യക്കാര്‍ക്ക് താല്‍പര്യങ്ങള്‍ 'കുറവാണ്'. സ്ഥിരമായി ഇന്ത്യക്കാരെക്കുറിച്ചുളള ഈ അഭിപ്രായങ്ങളെക്കെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
ഇന്ത്യക്കാരുടെ പുതിയ നിക്ഷേപ താല്‍പര്യങ്ങളില്‍ ധനകാര്യ ആസ്തികളുടെ ശതമാനം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. ബാങ്ക് ഡിപ്പോസിറ്റ്, യുലിപ്പ്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി തുടങ്ങിയവയിലേക്ക് നിക്ഷേപിക്കുന്നരുടെ സംഖ്യയാണ് രാജ്യത്ത് ഉയരുന്നത്.
ധനകാര്യ ആസ്തികളില്‍ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തുന്നത് ബാങ്ക് ഡിപ്പോസിറ്റുകളിലാണ്. 2015- 16 ല്‍ 4.8 ശതമാനമായിരുന്ന ബാങ്ക് നിക്ഷേപങ്ങള്‍ വളര്‍ന്ന് ഇപ്പോള്‍ 7.3 ശതമാനമാണ്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഡിബഞ്ചര്‍ എന്നിവയിലെ നിക്ഷേപം 2015-16 ലെ 0.3 ശതമാനത്തില്‍ നിന്ന് 2016-17 ല്‍ 2.1 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ദ്ധിച്ച മറ്റൊരു മേഖല ഇന്‍ഷുറന്‍സാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ നിക്ഷേപങ്ങള്‍ 2015-16 ല്‍ 1.9 ശതമാനമായിരുന്നത്, 2016-17 ല്‍ 2.9 ശതമാനത്തിലേക്ക് വളര്‍ന്നു. 2016 -17 ല്‍ ധനകാര്യ ആസ്തികളിലെ നിക്ഷേപം മിച്ച വരുമാനത്തിന്‍റെ 11.8 ശതമാനമായിരുന്നു. 2015 -16 ല്‍ നിന്ന് 0.9 ശതമാനം വര്‍ദ്ധിച്ചാണ് ഈ നിലയിലേക്കെത്തിയത്. 2015 -16 ല്‍ 10.9 ശതമാനമായിരുന്നു നിക്ഷേപം. 2014 -15 വര്‍ഷത്തില്‍ ഇത് 10.1 ശതമാനമായിരുന്നു.
ധനകാര്യ ആസ്തികളിലെ നിക്ഷേപ വര്‍ദ്ധന രാജ്യത്തെ ഓഹരി വിപണികളിലും മ്യൂച്വല്‍ ഫണ്ടുകളിലും പൊതുജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കുന്നതിന്‍റെ സൂചനകളാണ്. ഇന്ത്യക്കാരുടെ നിക്ഷേപ മേഖലകള്‍ വിപുലമാകുന്നത് രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഏറെ ഗുണകരമാണെന്നാണ് ധനകാര്യ നിരീക്ഷകരുടെ പക്ഷം. എല്ലാത്തരം നിക്ഷേപ മേഖലകളും ഓരേപോലെ വളര്‍ച്ച പ്രകടിപ്പിക്കുന്നത് നിക്ഷേപകരുടെ ലാഭ സാധ്യതയും വര്‍ദ്ധിപ്പിക്കും. വലിയ വളര്‍ച്ച കൈവരിച്ചെങ്കിലും ഭൂമി, സ്വര്‍ണ്ണം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ധനകാര്യ ഉല്‍പ്പന്നങ്ങളിലെ നിക്ഷേപം ചെറുതാണ്.