ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

കഴിഞ്ഞ വെള്ളിയാഴ്ച  വിപണിയില്‍ വലിയ കയറ്റിറക്കങ്ങളാണ് സംഭവിച്ചത്. സെന്‍സെക്സ് 1000 പോയിന്‍റോളം ഇടിഞ്ഞ ശേഷമാണ് തിരിച്ചു കയറിയത്. ക്ലോസിംഗ് സമയത്ത് 279 പോയിന്‍റ് നഷ്ടമാണ് സെന്‍സെക്സിനുണ്ടായിരുന്നത്. 

Indian share market new episode 24-09-2018

മുംബൈ: തിങ്കളാഴ്ച്ച വ്യാപാരത്തിന്‍റ് തുടക്കത്തില്‍ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 84 പോയിന്‍റ് കുറഞ്ഞ് 11,058 ൽ എത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 244 പോയിന്‍റ് ഇടിവിലാണ്.36,596 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. 

ഇന്ത്യ ബുൾസ് എച്ച്എസ്ജി, എം ആന്‍റ് എം, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്ടം നേരിടുന്ന ഓഹരികളിൽ ആദ്യ മൂന്ന് സ്ഥാനത്ത്. എന്നാൽ ഓട്ടോ മൊബൈൽ,ഐടി ഓഹരികൾ താരതമ്യേന മികച്ച പ്രകടനം നടത്തുന്നുണ്ട്. 

ടെക് മഹീന്ദ്ര, ഇൻഫോസിസ്,ടിസിഎസ് എന്നീ ഓഹരികളിലാണ് മികച്ച പ്രകടനം നടത്തുന്ന ഓഹരികളിൽ ആദ്യ സ്ഥാനത്ത്. വിനിമയ വിപണിയിൽ ഡോളറിനെതിരെ 72.66 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം.

കഴിഞ്ഞ വെള്ളിയാഴ്ച  വിപണിയില്‍ വലിയ കയറ്റിറക്കങ്ങളാണ് സംഭവിച്ചത്. സെന്‍സെക്സ് 1000 പോയിന്‍റോളം ഇടിഞ്ഞ ശേഷമാണ് തിരിച്ചു കയറിയത്. ക്ലോസിംഗ് സമയത്ത് 279 പോയിന്‍റ് നഷ്ടമാണ് സെന്‍സെക്സിനുണ്ടായിരുന്നത്. 

യെസ് ബാങ്ക് മേധാവിയെ നീക്കാനുള്ള റിസര്‍വ് ബാങ്ക് നടപടിയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ  ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയെന്നുമുള്ള റിപ്പോര്‍ട്ടുമാണ്  വിപണിയില്‍ വെള്ളിയാഴ്ച വലിയ ഇടിവുണ്ടാകാൻ കാരണമായത്.

Latest Videos
Follow Us:
Download App:
  • android
  • ios