ഡോളറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ

ഇന്നലെ ഡോളറിനെതിരെ 71.75 എന്ന നിലയിരുന്നു വ്യാപാരം അവസാനിച്ചപ്പോഴുളള ഇന്ത്യന്‍ രൂപയുടെ മൂല്യം

Indian rupee touches at a historic loss of 72 against US dollar

മുംബൈ: തുടര്‍ച്ചയായി ഏഴാം ദിനവും രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്നലെ ഡോളറിനെതിരെ 71.75 എന്ന നിലയിരുന്നു വ്യാപാരം അവസാനിച്ചപ്പോഴുളള ഇന്ത്യന്‍ രൂപയുടെ മൂല്യം. 

രാവിലെ ഭേദപ്പെട്ട നിലയില്‍ പ്രകടനം തുടങ്ങിയ രൂപയുടെ മൂല്യം തിരിച്ചുകയറുന്നതിന്‍റെ സൂചനകളാണ് തുടക്കത്തില്‍ കാണാനായത്. ഒരു ഘട്ടത്തില്‍ ഒന്‍പത് പൈസ തിരിച്ചുകയറിയ രൂപയുടെ മൂല്യം ഡോളറിനെതിരെ 71.66 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. 

എന്നാല്‍, പിന്നീട് രൂപയുടെ മൂല്യത്തില്‍ 42 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 72.08 എന്ന എക്കാലത്തെയും മോശം നിരക്കിലാണ് ഇന്ത്യന്‍ രൂപ.

അ​ന്താ​രാ​ഷ്​​ട്ര വാ​ണി​ജ്യ ത​ർ​ക്ക​ങ്ങ​ളു​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​കളാണ്​ ഇ​ന്ത്യ​ൻ നാ​ണ​യ​ത്തി​നെ​തി​രെ ഡോ​ള​ർ ശ​ക്തി​യാ​ർ​ജി​ക്കാ​ൻ കാ​ര​ണം. നി​ല​വി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക്​ കൂ​ടു​ത​ൽ പ​ണം വേ​ണ്ടി​വ​രു​ന്ന​ത്​ രാ​ജ്യ​ത്തെ ക​റ​ന്‍റ്​​ അ​ക്കൗ​ണ്ട്​ ക​മ്മി​യി​ലും വ​ർ​ധ​ന​യു​ണ്ടാ​ക്കുന്നുണ്ട്. 

മ​റ്റ്​ എ​ല്ലാ ഇ​റ​ക്കു​മ​തി​ക്കും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ പ​ണം ചെ​ല​വി​ടേ​ണ്ടി​വ​രു​ന്ന​തും രൂ​പ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഇന്നലെ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ നേരിയ കുറവ് ദൃശ്യമായത് ഇന്ത്യന്‍ നാണയത്തെ സഹായിച്ചെങ്കിലും മുന്നേറ്റം നിലനിര്‍ത്താന്‍ രൂപയ്ക്കായില്ല.

ചരിത്രത്തിലെ ഡോളറിനെതിരായുളള രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആദ്യമായാണ് ഡോളറിനെതിരെ 72 നും താഴേക്ക് രൂപയുടെ മൂല്യം തകര്‍ന്നടിയുന്നത്.   
 

Latest Videos
Follow Us:
Download App:
  • android
  • ios