മുദ്രാവാക്യം വിളിച്ച് രാഹുൽ അടക്കമുള്ളവർ: അദാനി കേസ് വിവാദം വീണ്ടുമുയർത്തി പ്രതിപക്ഷം; പാർലമെൻ്റ് സ്‌തംഭിച്ചു

മോദി സർക്കാർ നൽകുന്ന സംരക്ഷണം അവസാനിപ്പിച്ച് അദാനിയെ എത്രയും വേഗം അറസ്റ്റ ്ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി. പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബഹളം. ഇന്നത്തേക്ക് പിരിഞ്ഞു

Parliament Winter Session 2024 Both Houses adjourned for the day over Oppn demanding talks on Adani bribery charges

ദില്ലി: കൈക്കൂലി നൽകിയെന്ന് ആരോപിച്ച് ഗൗതം അദാനിക്കെതിരായ അമേരിക്കയിലെ കേസ് ഇന്നും പാർലമെൻ്റ് സ്തംഭനത്തിന് വഴിവെച്ചു. ഗൗതം അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുള്‍പ്പടെ പ്രതിപക്ഷ എംപിമാര്‍ ലോക് സഭയില്‍ മുദ്രാവാക്യം വിളിച്ചു. മോദി സർക്കാർ നൽകുന്ന സംരക്ഷണം അവസാനിപ്പിച്ച് അദാനിയെ എത്രയും വേഗം അറസ്റ്റ ്ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി യോഗം മൂന്ന് മണിക്ക് ചേരും.

ഇന്ന് പാർലമെൻ്റിൻ്റെ ഇരുസഭകളും ചേര്‍ന്ന ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. അദാനിയെ അറസ്റ്റ ്ചെയ്യണമെന്നും, അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ലോക് സഭയിലും രാജ്യസഭയിലും ആവശ്യപ്പട്ടു. ലോക് സഭയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും അറസ്റ്റ് ആവശ്യപ്പെട്ട്  പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കി. പ്രതിഷേധം അവഗണിച്ച് ചോദ്യോത്തര വേളയുമായി സ്പീക്കര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ മുങ്ങി. 12 മണിവരെ  ആദ്യം പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളമുണ്ടായി. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. രാജ്യസഭയിലും സമാനകാഴ്ചകളാണ് കണ്ടത്. ചർട്ട ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ നേരിട്ടു. ഒന്നും രേഖകളിലുണ്ടാകില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അദാനിക്കെതിരെ സര്‍ക്കാര്‍ ചെറുവിരൽ അനക്കുമെന്ന് കരുതുന്നുണ്ടോയെന്ന് മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി ചോദിച്ചു.

മണിപ്പൂര്‍ കലാപം, സംഭല്‍ സംഘര്‍ഷം, വയനാട് ദുരന്തം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. വഖഫിലെ സംയുക്ത പാര്‍ലമെന്‍രറി സമിതിയുടെ നടപടികളില്‍ പ്രതിപക്ഷം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ജെപിസി യോഗം ചേരുന്നത്. മറ്റന്നാള്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കേ ഇനിയും പല സംസ്ഥാനങ്ങളെയും കേട്ടിട്ടില്ലെന്ന പരാതി സര്‍ക്കാരിന് മുന്നിലുണ്ട്. കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.

Latest Videos
Follow Us:
Download App:
  • android
  • ios