സ്വര്‍ണ്ണം വാങ്ങാതെ സ്വര്‍ണ്ണത്തില്‍ നിന്ന് പണമുണ്ടാക്കാം: അപേക്ഷ ഇപ്പോള്‍

സ്വര്‍ണ്ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ്ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ്ണ ബോണ്ട് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി.

gold bond issued by government and RBI

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ്ണ ബോണ്ട് വാങ്ങാന്‍ ജനുവരി 14 മുതൽ 18 വരെ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ഈ മാസം 22 നാണ് സര്‍ക്കാര്‍ അടുത്തതായി സ്വര്‍ണ്ണ ബോണ്ട് വിതരണം ചെയ്യുന്നത്. 

സ്വര്‍ണ്ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ്ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ്ണ ബോണ്ട് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി. സ്വര്‍ണ്ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കും എന്നതാണ് സ്വര്‍ണ്ണ ബോണ്ടിന്റെ പ്രധാന പ്രത്യേകത. 

ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും നിക്ഷേപകന് സാധിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios