അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലേ; ബാങ്കുകൾക്ക് ബാലൻസ് നെഗറ്റീവ് ആക്കാനാകുമോ?

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആയി മാറുമോ? ബാങ്കുകൾ എങ്ങനെയാണ് പിഴ ഈടാക്കുന്നത്
 

savings account balance go into negative if minimum balance is not maintained apk

രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നുണ്ട്. എന്നാൽ ബാലൻസ് പൂജ്യമാണെങ്കിൽ പിഴ ഈടാക്കുമോ? ഇങ്ങനെ ഈടാക്കിയാൽ നെഗറ്റീവ് ബാലൻസ് ആകുമോ? 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) നിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് പിഴ ഈടാക്കുന്നതിനാൽ നെഗറ്റീവ് ആകുന്നില്ലെന്ന് ഉറപ്പാക്കണം. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ഉപഭോക്താവ് പിഴ അടയ്‌ക്കേണ്ടതില്ലെന്ന് ഇതിനർത്ഥമില്ല. അതേസമയം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം വരുന്ന സമയത്ത് ബാങ്കിന് ഇത് ഈടാക്കാവുന്നതാണ്. 

ALSO READ: ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും

2014 നവംബർ 20-ന് പുറപ്പെടുവിച്ച ആർബിഐ സർക്കുലറിൽ, ഉപഭോക്താവിന്റെ ബുദ്ധിമുട്ടോ അശ്രദ്ധയോ ബാങ്കുകൾ അനാവശ്യമായി മുതലെടുക്കരുതെന്ന് പറയുന്നു. ഉപഭോക്താക്കൾ . മിനിമം ബാലൻസ് നിബന്ധന പാലിക്കുന്നില്ലെങ്കിൽ അത് അവരെ ഉടനെ അറിയിക്കണം സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാധകമായ പിഴ ചാർജുകളെക്കുറിച്ചും ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിരിക്കണം. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ചുമത്തുന്നതിനാൽ സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കുന്നതിന് പകരം, ബാങ്കുകൾ അത്തരം അക്കൗണ്ടുകളിൽ ലഭ്യമായ സേവനങ്ങൾ അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ബാലൻസ് തിരികെ വരുമ്പോൾ സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ആർബിഐ സർക്കുലറിൽ പറയുന്നു. 

ALSO READ: കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്

ബാങ്കുകൾ എങ്ങനെയാണ് പിഴ ഈടാക്കുന്നത്

ഉദാഹരണമായി ഒരു ഉപഭോക്താവ് 2,000 രൂപ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കുന്നത് 5,000 രൂപയാണെന്ന് കരുതുക. പിന്നീട്, ഉപഭോക്താവ് അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിക്കുന്നു. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് ആദ്യം പിഴയായി 5000 രൂപ കുറയ്ക്കും. ബാക്കിയുള്ള 5,000 രൂപ മാത്രമേ ഉപഭോക്താവിന് ആക്‌സസ് ചെയ്യാൻ കഴിയൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios