സ്വര്‍ണ്ണ ബോണ്ടുകള്‍; സ്വര്‍ണ്ണം വാങ്ങാതെ തന്നെ നിങ്ങള്‍ക്ക് പണം നേടാം

റിസർവ് ബാങ്ക് ഇറക്കുന്ന ഇത്തരം ബോണ്ടുകൾ വ്യക്തികൾക്കോ, ട്രസ്റ്റുകൾക്കോ, ചാരിറ്റബിൾ സ്ഥാപനങ്ങൾക്കോ വാങ്ങാം. ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകൾ മുതൽ നാല് കിലോഗ്രാം വരെ സ്വർണ്ണ ബോണ്ടുകൾ വ്യക്തികൾക്ക് സ്വന്തമാക്കാം.
 

gold bond is one of the good investment plan to get money

സ്വർണ്ണം വാങ്ങുകയെന്നത് മലയാളികൾക്ക് വലിയ താത്പര്യമുളള കാര്യമാണ്. എന്നാൽ, വാങ്ങുന്ന സ്വർണ്ണം സൂക്ഷിച്ചുവയ്ക്കാനുളള ബുദ്ധിമുട്ടും, ആഭരണമായി വാങ്ങിയാൽ വിൽ‌ക്കുമ്പോൾ വില കുറയുമോ എന്ന ആശങ്കയും എക്കാലവും മലയാളിക്ക് പ്രതിസന്ധിയാണ്. 

എന്നാൽ ഇത്തരം ടെൻഷനുകൾ ഒന്നും ഇല്ലാതെ, സ്വർണ്ണം വാങ്ങാതെ തന്നെ, സ്വർണ്ണത്തിൽ പണമിറക്കി പണം കൊയ്യാനുളള ഏറ്റവും നല്ല അവസരമാണ് സ്വർണ്ണ ബോണ്ടുകൾ.

gold bond is one of the good investment plan to get money

കേന്ദ്ര സർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് സ്വർണ്ണ ബോണ്ടുകളിറക്കുന്നത്. റിസർവ് ബാങ്ക് ഇറക്കുന്ന ഇത്തരം ബോണ്ടുകൾ വ്യക്തികൾക്കോ, ട്രസ്റ്റുകൾക്കോ, ചാരിറ്റബിൾ സ്ഥാപനങ്ങൾക്കോ വാങ്ങാം. ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകൾ മുതൽ നാല് കിലോഗ്രാം വരെ സ്വർണ്ണ ബോണ്ടുകൾ വ്യക്തികൾക്ക് സ്വന്തമാക്കാം.

ഗ്രാമിന് 3,146 രൂപയാണ് നിരക്ക്. ‍‍‍ഡിജിറ്റലായി പണമടയ്ക്കുന്നവർക്ക് അൻപത് രൂപയുടെ ഇളവ് ലഭിക്കും. ഇത്തരക്കാർക്ക് ഗ്രാമിന് 3,096 രൂപയാണ് നിരക്ക്. ഒക്ടോബർ 15 മുതൽ 2019 ഫെബ്രുവരി വരെ എല്ലാമാസവും റിസർവ് ബാങ്ക് ഗോൾഡ് ബോണ്ടുകൾ വിതരണത്തിനെത്തിക്കും.

ബാങ്കുകൾ, തെരഞ്ഞെടുത്ത പോസ്റ്റാഫീസുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങൾ വഴി ബോണ്ടുകളിൽ പണമിറക്കാം. 2.5 ശതമാനമാണ് പലിശ നിരക്ക്, എട്ട് വർഷമാണ് കാലാവധി. എങ്കിലും അഞ്ച് വർഷം കഴിയുമ്പോൾ മുതൽ ബോണ്ട് പണമാക്കി മാറ്റാം. ആറ് മാസം കൂടുമ്പോൾ നിങ്ങൾക്ക് ബോണ്ടിന്റെ പലിശ ലഭിച്ചുകൊണ്ടിരിക്കും. 

gold bond is one of the good investment plan to get money

ബോണ്ട് പണമാക്കി മാറ്റുമ്പോൾ ആ സമയത്തെ സ്വർണ്ണത്തിന്റെ നിരക്കിലാവും നിങ്ങൾക്ക് മൂലധന നേട്ടമായി തിരികെ ലഭിക്കുക. സ്വർണ്ണ വില വർഷാ-വർഷം കൂടി വരുന്നതിനാൽ  സാധാരണ വലിയ ലാഭം ഇതിലൂടെ ലഭിക്കാറുണ്ട്.

കെവൈസി മാനദണ്ഡങ്ങൾ പാലിച്ചാണ് ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. തിരികെക്കെടുത്ത് പണമാക്കുമ്പോഴുളള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios