കിട്ടാക്കടം പെരുകുന്നു; ധനമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു

FM Arun Jaitley to meet heads of PSU banks on June 6

ദില്ലി: രാജ്യത്തെ പൊതുമേഖാ ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാങ്കുകളുടെ പ്രവര്‍ത്തന ഫലം പൂര്‍ണമായി പുറത്തുവരാനിരിക്കെ, കിട്ടാക്കടം 20000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 

കിട്ടാക്കടം പെരുകുന്നതു ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കിട്ടാക്കടം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌‌ലി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മാസം ആറിനാണു യോഗം.

യോഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന ഫലങ്ങള്‍ സംബന്ധിച്ചു വിലയിരുത്തലുണ്ടാകും. മൂലധന പര്യാപ്തതയും പരിശോധിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios