റിസര്‍വ് ബാങ്ക് യോഗത്തില്‍ ആശങ്കയുണര്‍ത്തുന്ന പരാമര്‍ശം നടത്തി ശക്തികാന്ത ദാസ്

വളര്‍ച്ച നേടാന്‍ ശക്തമായ നയങ്ങള്‍ വേണമെന്ന് റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. വളര്‍ച്ചയുടെ വേഗം കുറയുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് കുറയ്ക്കുന്നതിനായുളള തീരുമാനങ്ങള്‍ അവലോകന സമിതി അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് തീരുമാനിച്ചത്. 

RBI governor's words in mpc meeting

മുംബൈ: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ജൂണ്‍ മൂന്ന് മുതല്‍ ആറ് വരെ നടന്ന പണനയ അവലോകന യോഗത്തിന്‍റെ മിനിറ്റ്സിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച പ്രതികരണമുളളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് ആശങ്കയുണര്‍ത്തുന്ന പരാമാര്‍ശം ഗവര്‍ണറില്‍ നിന്നുണ്ടായത്.  

വളര്‍ച്ച നേടാന്‍ ശക്തമായ നയങ്ങള്‍ വേണമെന്ന് റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. വളര്‍ച്ചയുടെ വേഗം കുറയുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് കുറയ്ക്കുന്നതിനായുളള തീരുമാനങ്ങള്‍ അവലോകന സമിതി അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് തീരുമാനിച്ചത്. 

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം തവണയാണ് അടിസ്ഥാന പലിശ നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചത്. അടുത്ത പണനയ അവലോകന യോഗത്തിലും ഇത് ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. 
 
Latest Videos
Follow Us:
Download App:
  • android
  • ios