രണ്ടും കല്‍പ്പിച്ച് ചൈന, 'ഇക്കാര്യത്തില്‍ എന്തായാലും അമേരിക്കയെ മറികടക്കും'
നിലവില്‍ ലോകത്തെ ഏറ്റവും തിരിക്കേറിയ വിമാനത്താവളം അമേരിക്കയിലെ ഹാര്‍ട്ട്ഫീല്‍ഡ്- ജാക്സണ്‍ അറ്റ്ലാന്‍റാ അന്താരാഷ്ട്ര വിമാനത്താവളമാണ്.
ഷാങ്ഹായ്: ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി മാറാന്‍ തയ്യാറെടുത്ത് ചൈന. ഇതിന്‍റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ ബെയ്ജിംഗില്‍ ഇപ്പോള്‍ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇതുമാറുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍.
ബെയ്ജിംഗ് ഡക്സിംഗ് എന്ന പുതിയ എയര്‍പോര്‍ട്ട് അധികം താമസിയാതെ തന്നെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമാകും. വാര്‍ഷികാടിസ്ഥാനത്തില്‍ 100 ദശലക്ഷം യാത്രികര്‍ ഈ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും തിരിക്കേറിയ വിമാനത്താവളം അമേരിക്കയിലെ ഹാര്‍ട്ട്ഫീല്‍ഡ്- ജാക്സണ്‍ അറ്റ്ലാന്‍റാ അന്താരാഷ്ട്ര വിമാനത്താവളമാണ്.
ഈ കുത്തക തകര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. യാത്രികരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയാകുകയാണ് ചൈനീസ് പദ്ധതി.