മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്: 'ക്ഷേത്ര ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കോളേജുകളിൽ ജോലി ഹിന്ദുക്കൾക്ക് മാത്രം'

കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈൽ എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്

Madras High court says only hindus should be appointed in colleges being built by temples

ചെന്നൈ: ക്ഷേത്ര ഫണ്ട് ഉപയോഗിച്ച്  സ്ഥാപിച്ച  കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ദേവസ്വം ചട്ടത്തിൻ്റെ പത്താം വകുപ്പ് പ്രകാരം , അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിട്ടു.  കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈൽ എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. കപലീശ്വരം കോളേജ് , ക്ഷേത്രത്തിൻ്റെ നിയന്ത്രണത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

Latest Videos
Follow Us:
Download App:
  • android
  • ios