ഫോക്സ്‍വാഗൺ ടെറ അടുത്ത വർഷം മാർച്ചിൽ എത്തും
ഇന്ത്യയ്ക്കായുള്ള ടെറ 2025ൽ ഇത് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. അതേസമയം ഫോക്‌സ്‌വാഗൺ ടെറയുടെ വില പ്രഖ്യാപിച്ചിട്ടില്ല. താങ്ങാനാവുന്ന വിലയും ആധുനിക സവിശേഷതകളും ഉള്ള ഫോക്‌സ്‌വാഗൺ ടെറ 2025 ൽ അരങ്ങേറ്റം കുറിക്കുമ്പോൾ വളരെയധികം ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോക്‌സ്‌വാഗൺ അതിൻ്റെ ഏറ്റവും പുതിയ എൻട്രി എസ്‌യുവിയായ ടെറ 2025 മാർച്ചിൽ അനാവരണം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഫിയറ്റ് പൾസ്, റെനോ കാർഡിയൻ എന്നിവയ്‌ക്ക് എതിരാളിയായി ഈ കാർ ഒരു കോംപാക്റ്റ് എസ്‌യുവി ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഫോക്സ്‍വാഗണിന്‍റെ ഗ്ലോബൽ ലൈനപ്പിലെ നിവസിനും ടി-ക്രോസിനും താഴെയായിരിക്കും ഇത് സ്ഥാനം പിടിക്കുക. കോംപാക്റ്റ് എസ്‌യുവിക്കായി തിരയുന്നവർക്ക് ടെറ വിലകുറഞ്ഞ ഓപ്ഷനായിരിക്കും.
അടുത്തിടെ പുറത്തിറക്കിയ യൂറോപ്യൻ, നോർത്ത് അമേരിക്കൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഡിസൈൻ ഭാഷയുമായാണ് ഫോക്‌സ്‌വാഗൺ ടെറ എത്തുന്നത്. മുൻവശത്ത് സമ്പൂർണ്ണ എൽഇഡി ഹെഡ്‌ലൈറ്റുകളും മുകളിൽ ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ഉണ്ടായിരിക്കും. ഇത് വാഹനത്തിന് മികച്ച സമകാലിക രൂപം നൽകുന്നു. ബമ്പറുകൾ വേറിട്ട ശൈലിയിൽ ആയിരിക്കും. അതിൽ സ്‍പോർട്ടിയായ ഒരു ഇമേജ് നൽകുന്ന വിശാലമായ കറുത്ത ബാർ ലഭിക്കുന്നു. സൈഡ് പ്രൊഫൈൽ ലൈനുകൾ വൃത്തിയുള്ളതും വൃത്താകൃതിയിലുള്ളതും വീൽ ആർച്ചുകളുള്ളതും കൂടുതൽ എസ്‌യുവി സ്വഭാവത്തിനായി കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ആയിരിക്കും.
പോളോ, ടി-ക്രോസ്, നിവസ് എന്നിവ പോലെ MQB-A0 പ്ലാറ്റ്‌ഫോമിലായിരിക്കും ടെറ നിർമ്മിക്കുക. സ്‌കോഡ കൈലാക്കിൻ്റെ അതേ MQB-A0 പ്ലാറ്റ്‌ഫോം ആണിത്. ടെറയ്ക്ക് ഏകദേശം നാല് മീറ്റർ നീളവും 2,566 mm വീൽബേസും ഉണ്ടായിരിക്കും. ഫിയറ്റ് പൾസിൻ്റെയും റെനോ കാർഡിയൻ്റെയും അതേ വലുപ്പമാണിത്. 1.0-ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ടെറയിൽ ലഭിക്കും. ഇത് 116 കുതിരശക്തി പകരും, ട്രാൻസ്മിഷൻ മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമാകും. നഗര, ഹൈവേ മോഡുകളിൽ മികച്ച പ്രകടനത്തോടെ ഈ പവർട്രെയിൻ മികച്ച കാര്യക്ഷമത പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ, ഇന്ത്യൻ വിപണിയിൽ ഈ ഫോർ മീറ്റർ എസ്‌യുവിയുടെ പ്ലാനുകൾ കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായുള്ള ടെറ 2025ൽ ഇത് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. അതേസമയം ഫോക്‌സ്‌വാഗൺ ടെറയുടെ വില പ്രഖ്യാപിച്ചിട്ടില്ല. താങ്ങാനാവുന്ന വിലയും ആധുനിക സവിശേഷതകളും ഉള്ള ഫോക്‌സ്‌വാഗൺ ടെറ 2025 ൽ അരങ്ങേറ്റം കുറിക്കുമ്പോൾ വളരെയധികം ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.