അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചു; പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും
ദില്ലി: അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്‌ക്കു ബാധകമായ അന്താരാഷ്‌ട്ര വില വര്‍ദ്ധിചചു. ബാരലിന് 50.94 ഡോളറായാണ് ഇന്നലെ വില വര്‍ദ്ധിച്ചത്. ബുധനാഴ്ച ബാരലിന് 50.51 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ എണ്ണവില. കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്തുവിട്ടത്.
ഇന്ത്യന്‍ രൂപ നിരക്കിലേക്ക് മാറ്റുമ്പോള്‍ അസംസ്‌കൃത എണ്ണവില ബാരലിന് 3263.84 രൂപയായാണ് വര്‍ദ്ധിച്ചു. ഓഗസ്റ്റ് 23ന് എണ്ണവില ബാരലിന് 3238.93 രൂപ ആയിരുന്നു. ഡോളറിനെതിരായ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 64.07 രൂപയാണ്. ബുധനാഴ്ച ഇത് 64.13 രൂപയായിരുന്നു. എണ്ണക്കമ്പനികള്‍ സ്വന്തം നിലയ്ക്ക് വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ ഇനിയും വില വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയാണ് വിപണിയില്‍ ഉയരുന്നത്.