സുപ്രീം കോടതി വിധി; മൊബൈല്‍ കണക്ഷന് ആധാര്‍ വേണ്ട

ആധാന്‍ നിയമത്തിലെ 33 (2) വകുപ്പ് എടുത്ത് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.

aadhar card mobile

ദില്ലി: നാലുമാസം നീണ്ടുനിന്ന വാദം കേള്‍ക്കലിനൊടുവില്‍ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞു. സുപ്രീം കോടതി വിധിന്യായപ്രകാരം ഇനിമുതല്‍ മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ല. മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും തമ്മില്‍ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടന വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

ആധാര്‍ കാര്‍ഡില്ല എന്നതിന്‍റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി വിധിന്യായത്തിലൂടെ വ്യക്തമാക്കി. ആധാന്‍ നിയമത്തിലെ 33 (2) വകുപ്പ് എടുത്ത് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യത ചൂണ്ടിക്കാട്ടിയാണ് 33 (2) എടുത്തുമാറ്റാന്‍ കോടതി ആവശ്യപ്പെട്ടത്.   

സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ ആവശ്യപ്പെടാന്‍ അവകാശം നല്‍കുന്ന 57 മത് വകുപ്പ് എടുത്ത് മാറ്റണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആധാര്‍ പോലെയുളള രേഖകള്‍ അത്യാവശ്യമാണെന്നും കോടതി വിലയിരുത്തി. സുപ്രീം കോടതി വിധിന്യായം പുറത്ത് വന്നതോടെ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ ആവശ്യമില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios