മരങ്ങള്‍ക്ക് പകരമാകുമോ? വായു ശുദ്ധീകരിക്കാന്‍ മ്യൂറല്‍ പെയിന്‍റിംഗുകള്‍...

അതേസമയം, പുഷ്‍പങ്ങൾക്കിടയിൽ പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ നിറഞ്ഞ വാർസയിലെ ചിത്രം വരച്ചത് ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റും ഗ്രാഫിക് ഡിസൈനറുമായ ഡേവിഡ് റിസ്‌കിയും, ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ മാസിക് പോളക്കിയുമാണ്.

Smog eating murals that act as air purifiers

കൊറോണ വൈറസ് എന്ന മഹാമാരിയെത്തുടര്‍ന്ന് ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞപ്പോൾ വായുമലിനീകരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, ഇതുകണ്ട് സമാധാനിക്കുകയൊന്നും വേണ്ട എന്നും, ഈ മഹാമാരിയുടെ സമയം കഴിഞ്ഞാൽ നമ്മൾ ഇതുവരെ കണ്ടതിലും ഇരട്ടി വേഗത്തിലായിരിക്കും വായുമലിനീകരണം നടക്കുക എന്നുമാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്കൻ ഷൂ കമ്പനിയായ കൺവേർസിന്റെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം കൂടുതൽ പ്രസക്തമാകുന്നത്.

ഇതിനായി കമ്പനി 13 നഗരങ്ങളിലെ കലാകാരന്മാരുമായി സഹകരിച്ച് ഭീമാകാരമായ ചുവർച്ചിത്രങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ചുവർചിത്രങ്ങളും, കാലാവസ്ഥ വ്യതിയാനവുമായി എന്താണ് ബന്ധം എന്ന് എല്ലാവരും ചിന്തിച്ചേക്കാം? അവർ ഒരുക്കിയിരിക്കുന്നത് വെറും ചുമർചിത്രങ്ങളല്ല, മറിച്ച് സ്മോഗ്-ഈറ്റിംഗ് പെയിറ്റിംഗുകളാണ്. വായുവിനെ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്രത്യേകതരം ചായങ്ങളാണ് ചിത്രത്തിൽ കലാകാരന്മാർ ഉപയോഗിച്ചിട്ടുള്ളത്.

Smog eating murals that act as air purifiers

'കൺ‌വേർ‌സ് സിറ്റി ഫോറസ്റ്റ്സ്' എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതിയിൽ ഇതുവരെ പൂർ‌ത്തികരിച്ചിട്ടുള്ള രണ്ട് ചിത്രങ്ങളിൽ ഒന്ന് ബാങ്കോക്കിലും മറ്റൊന്ന് പോളണ്ടിലെ വാർ‌സയിലും സ്ഥാപിച്ചു കഴിഞ്ഞു. "വായുവിലെ വിഷമയമായ രാസപദാർത്ഥങ്ങളെ നിർവീര്യമാക്കാനും അവ നിരുപദ്രവകരമായ വസ്‍തുക്കളാക്കി മാറ്റാനും ഈ സാങ്കേതികവിദ്യ വഴി സാധിക്കും. ഈ പെയിന്‍റ് വായു ശുദ്ധീകരണ ഉപകരണമായി പ്രവർത്തിക്കുന്നു. ഇത് ദോഷകരമായ വാതകങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നു" കൺവേർസ് ഒരു പ്രസ്‍താവനയിൽ പറഞ്ഞു. ബാങ്കോക്കിലെ മ്യൂറൽ ചിത്രം, കലാകാരന്മാരായ തീരയൂത് പ്യൂച്ച്പെനും, സോറവിസ് പ്രകോംഗും ചേർന്ന് വരച്ചതാണ്. നഗരത്തെ മനോഹരമാക്കുന്നതിന് പുറമെ 150 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന അതേ ഗുണമാണ് ചിത്രം ഉണ്ടാക്കുന്നതെന്നാണ് പറയുന്നത്.  

അതേസമയം, പുഷ്‍പങ്ങൾക്കിടയിൽ പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ നിറഞ്ഞ വാർസയിലെ ചിത്രം വരച്ചത് ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റും ഗ്രാഫിക് ഡിസൈനറുമായ ഡേവിഡ് റിസ്‌കിയും, ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ മാസിക് പോളക്കിയുമാണ്. മെട്രോ സ്റ്റേഷന് സമീപത്തായി നിൽക്കുന്ന ഒരു മതിലിൽ വരച്ച ഇത്, 780 മരങ്ങൾ അല്ലെങ്കിൽ 16 സോക്കർ ഫീൽഡുകൾക്ക് തുല്യമാണെന്നാണ് അവകാശപ്പെടുന്നത്. ഫോട്ടോകാറ്റലിറ്റിക് പെയിന്റുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ചിത്രങ്ങളിലെ പ്രധാന ഘടകം ടൈറ്റാനിയം ഡൈഓക്സൈഡാണ്. ഇതിന് മലിനീകരണമുണ്ടാകുന്ന ദോഷകരമായ വാതകങ്ങളെ നിരുപദ്രവകരമായ നൈട്രേറ്റുകളായും കാർബണേറ്റുകളായും മാറ്റാനുള്ള കഴിവുണ്ട്. ആഗോളതലത്തിൽ, ഈ പദ്ധതി പൂർത്തീകരിക്കുമ്പോൾ, അത് 3,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ ശുദ്ധവായു ഉത്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.  

Smog eating murals that act as air purifiers

ഇത്തരമൊരു ആശയവുമായി മുന്നോട്ട് വരുന്ന ആദ്യ കമ്പനിയല്ല കോൺവെർസ്. ഡച്ച് ഡിസൈനർ സ്റ്റുഡിയോവായ റൂസ്ഗാർഡ് മെക്സിക്കോയിലെ മോണ്ടെറെയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുകയുണ്ടായി. വാർസോയിലെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഫോട്ടോകാറ്റലിറ്റിക് പെയിന്റ് തന്നെയാണ് അതിലും ഉപയോഗിച്ചിരിക്കുന്നത്. അവിടെയുള്ള ഓരോ പരസ്യബോർഡും ഓരോ ആറ് മണിക്കൂറിലും 30 വൃക്ഷങ്ങൾക്ക് തുല്യമായ ശുദ്ധവായു പുറത്തുവിടുന്നു എന്നാണ് പറയപ്പെടുന്നത്. അഞ്ച് വർഷത്തോളം ഇത് നിരന്തരമായി വായു ശുദ്ധമാക്കികൊണ്ടിരിക്കും. മെക്സിക്കൻ താഴ്‌വരയിൽ ഉണ്ടാകുന്ന മലിനീകരണത്തെ നേരിടാൻ ഒരു പരിധി വരെ ഇതിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്.  ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ വായു മലിനീകരണത്തെ തടയാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും, കാടിനും മരങ്ങൾക്കും പകരമാവുമോ ഇതെന്ന് സംശയിക്കേണ്ടിരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios