ഒഴിഞ്ഞ ബിയർ ക്യാനുകൾ, വിശേഷപ്പെട്ട കലാസൃഷ്ടി, ഒടുവിൽ കണ്ടെത്തിയത് മാലിന്യപ്പാത്രത്തിൽ നിന്നും

മ്യൂസിയത്തിലെ ലിഫ്റ്റിലാണ് ഇത് പ്രദർശിപ്പിച്ചത്. എന്നാൽ, ജീവനക്കാരന്‍ ഇത് ആരോ ഉപേക്ഷിച്ചതാണ് എന്നാണ് കരുതിയത്.

beer can artwork found in waste bin in Dutch museum

ഒരു ഡച്ച് മ്യൂസിയത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു. ഇവിടെ പ്രദർശിപ്പിച്ചിരുന്ന ഒരു കലാസൃഷ്ടി ഒടുവിൽ മാലിന്യമിടുന്ന പാത്രത്തിൽ നിന്നും കണ്ടെടുക്കേണ്ടി വന്നു. എന്താണ് ഈ കലാസൃഷ്ടി എന്നല്ലേ? രണ്ട് ബിയർ ക്യാനുകളായിരുന്നു ഇത്. 

ഇത് ഒരു കലാസൃഷ്ടിയാണ് എന്ന് മനസിലാവാതെ ഒരു ജീവനക്കാരൻ ഇതെടുത്ത് മാലിന്യമിടുന്ന പാത്രത്തിൽ കൊണ്ടിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രഞ്ച് ആർട്ടിസ്റ്റായ അലക്‌സാണ്ടർ ലാവെറ്റിന്റെ 'ആൾ ദ ​ഗുഡ് ടൈംസ് വീ സ്പെന്റ് ടു​ഗെദർ' (All The Good Times We Spent Together) എന്ന കലാസൃഷ്ടിയായിരുന്നു ഇത്. ഇതിൽ രണ്ട് ബിയർ ക്യാനുകളാണ് കാണുന്നത്.  

മ്യൂസിയത്തിലെ ലിഫ്റ്റിലാണ് ഇത് പ്രദർശിപ്പിച്ചത്. എന്നാൽ, ജീവനക്കാരന്‍ ഇത് ആരോ ഉപേക്ഷിച്ചതാണ് എന്നാണ് കരുതിയത്. എന്നിരുന്നാലും, സൂക്ഷ്മമായി പരിശോധിച്ചാൽ, കാനുകളിൽ അക്രിലിക്ക് കൊണ്ടുള്ള വരയും കാണാം എന്ന് ലിസെയിലെ LAM മ്യൂസിയം പറഞ്ഞു.

എന്നാൽ, ലിഫ്റ്റ് ടെക്നീഷ്യൻ കരുതിയത് ഏതോ സന്ദർശകർ വേസ്റ്റ് ബിന്നിൽ കൊണ്ടിടാനുള്ള മടി കൊണ്ട് ലിഫ്റ്റിൽ തന്നെ ഉപേക്ഷിച്ചിട്ട് പോയ ബിയർ ക്യാനുകളാണ് ഇത് എന്നാണ്. പിന്നീട്, കലാസൃഷ്ടി കാണാതായതായി ക്യുറേറ്ററുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. അതോടെ ജീവനക്കാരോട് അത് അന്വേഷിച്ച് കണ്ടെത്താൻ ആവശ്യപ്പെട്ടു. 

പിന്നീട്, ഈ രണ്ട് ക്യാനുകളും കണ്ടെത്തി. ഭാ​ഗ്യത്തിന് അതിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. 'ഭക്ഷണവും ഉപഭോഗവും' എന്നതായിരുന്നു ഇവിടെ നടന്ന പ്രദർശനത്തിന്റെ തീം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios