ഒരു ശതമാനം മനുഷ്യന് മാത്രം ലഭിക്കുന്ന ഭാഗ്യം, 'പിങ്ക് വെട്ടുക്കിളി'യെ പകർത്തി എട്ട് വയസുകാരി; ചിത്രങ്ങൾ വൈറൽ
മനുഷ്യരിൽ വെറും ഒരു ശതമാനത്തിന് മാത്രമേ തങ്ങളുടെ ജീവിതം കാലത്ത് ഇത്തരത്തിലുള്ള നിറം മാറ്റം സംഭവിച്ച വെട്ടുകിളികളെ കാണാനുള്ള ഭാഗ്യം ലഭിക്കൂ എന്നാണ് പഠനങ്ങൾ പറയുന്നത്.
യുകെയിൽ നിന്നുള്ള എട്ടുവയസ്സുകാരിയായ ഫോട്ടോഗ്രാഫറുടെ കാമറയിൽ പതിഞ്ഞത് അപൂർവങ്ങളിൽ അപൂർവ്വമായ പിങ്ക് വെട്ടുകിളിയുടെ ചിത്രങ്ങൾ. ജാമിയെ എന്ന എട്ടുവയസ്സുകാരിയുടെ കാമറയിലാണ് ഈ അപൂർവ ചിത്രങ്ങൾ പതിഞ്ഞത്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജാമി താൻ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചു. നിമിഷനേരം കൊണ്ട് വൈറലായ ചിത്രങ്ങൾ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. മനുഷ്യരിൽ വെറും ഒരു ശതമാനത്തിന് മാത്രമേ തങ്ങളുടെ ജീവിതം കാലത്ത് ഇത്തരത്തിലുള്ള നിറം മാറ്റം സംഭവിച്ച വെട്ടുകിളികളെ കാണാനുള്ള ഭാഗ്യം ലഭിക്കൂ എന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം അവ അത്രയ്ക്ക് അപൂര്‍വ്വമാണെന്നത് തന്നെ.
പിങ്ക് പിഗ്മെന്‍റിന്‍റെ അമിത ഉൽപ്പാദനത്തിനും കറുപ്പ് നിറത്തിന്‍റെ ഉൽപ്പാദനക്കുറവും കാരണമായാണ് ഇത്തരമൊരു ജനിതകമാറ്റം വെട്ടുകിളികളില്‍ സംഭവിക്കുന്നത്. ഇതോടെ ഇവയുടെ നിറം പിങ്ക് നിറമായി മാറുന്നു. പിങ്ക് വെട്ടുകിളിയുടെ ചിത്രങ്ങളോടൊപ്പം ജാമി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് താൻ വളരെ ഭാഗ്യമുള്ളവളാണെന്നും അല്ലെങ്കിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം ആളുകൾക്ക് കാണാന്‍ കഴിയുന്ന ഈ കാഴ്ച കാണാൻ കഴിയുകയില്ലായിരുന്നുവെന്നും ആ എട്ട് വയസുകാരി കുറിച്ചു. വലിയ അഭിനന്ദനവും സ്വീകാര്യതയുമാണ് ജാമിയുടെ പോസ്റ്റിന് ലഭിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ നിരവധി അവാര്‍ഡുകളും ഇതിനകം ജാമി സ്വന്തമാക്കിയിട്ടുണ്ട്.
3,600 വര്‍ഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത് മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും
നിരവധി പേരാണ് എട്ടുവയസ്സുകാരിയുടെ കഴിവിനെയും ഫോട്ടോഗ്രാഫിയോടുള്ള താല്പര്യത്തെയും അഭിനന്ദിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ജാമിയുടെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കുട്ടികൾ ഇത്തരത്തിലാണ് സമൂഹ മാധ്യമത്തെ ഉപയോഗിക്കേണ്ടതെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഈ വർഷമാദ്യം, അർക്കൻസാസിലെ ബെന്‍റണിൽ നിന്നുള്ള 9 വയസ്സുള്ള മറ്റൊരു പെൺകുട്ടിയും അപൂർവ പിങ്ക് വെട്ടുക്കിളിയെ കണ്ടെത്തിയിരുന്നു. ഈ വെട്ടുകിളിയെ മില്ലി എന്ന ഓമനപ്പേരിട്ട് ഒരു പ്ലാസ്റ്റിക് പാത്രത്തിനുള്ളിലാക്കി വീട്ടിൽ സംരക്ഷിച്ചിരിക്കുകയാണ് ഈ പെൺകുട്ടി. ജാമിയുടെ വീഡിയോ ഇതിനകം അമ്പത്തിയെട്ട് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്.
'ഇതിഹാസങ്ങള്‍ തെറ്റില്ല'; അതൊരു വെറും കഥയായിരുന്നില്ല. ജയിച്ചത് ആമ തന്നെ; വീഡിയോ വൈറല്‍