മുറിവുണക്കുന്ന ഒരു പാട്ട്!

അതാവും ഈ പാട്ടിന്റെ ആത്മാവും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതോ ഒരു സൗന്ദര്യത്താല്‍ മൂടപ്പെട്ട ഈ പാട്ട് ആത്മമിത്രം കേള്‍ക്കുമ്പോള്‍ തന്റെ ഉണങ്ങാത്ത മുറിവിലെ ലേപനമായി അത് മാറുന്നുണ്ടാവണം-ഷക്കീല വഹാബ് എഴുതുന്നു

My beloved song by Shakkila Wahab

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

My beloved song by Shakkila Wahab

സൗഹൃദത്തിന്റെ കാഴ്ചകളിലൊന്നും അമിത സ്‌നേഹത്തിന്റെ വീര്‍പ്പുമുട്ടലുകളില്ലാതെ സാധാരണത്വം പ്രകടിപ്പിച്ചൊരാള്‍ എങ്ങനെ ഒരു പാട്ടിലൂടെ പ്രിയപ്പെട്ടതായി മാറുന്നു എന്ന അതിശയത്തിലാണ് ഞാനെപ്പോഴും.

പ്രവാസത്തെ ഏറ്റവും സജീവമായി നിലനിര്‍ത്തുക സ്‌നേഹത്തിന്റെ കിരീടവകാശികളായ ആത്മസുഹൃത്തുക്കള്‍ തന്നെയാണ്. ഓരോ അവധിക്കാലവും  മരുക്കാറ്റിനേക്കാള്‍ വരണ്ട ഹൃദയത്തോടെയാവും പലരും നാട്ടിലേക്ക് വരിക. അങ്ങനൊരു അവധിക്കാലത്താണ് പ്രിയ സുഹൃത്ത് ഒരു പാട്ട് കേള്‍ക്കൂന്ന് പറഞ്ഞത്. അതിലൊരു ഹൃദയമുണ്ടെന്ന് ഓര്‍മപ്പെടുത്തിയത്. ചങ്ങാത്തത്തിന്റെ ഒറ്റപ്പെടലിലൊക്കെയും എന്റെ മുറിവിലെ മരുന്ന് ഈ പാട്ടാണെന്ന് പറയാതെ പറഞ്ഞത്.

നമുക്കു വേണ്ടി മാത്രമെഴുതിയതാണോ ഇതെന്ന ചോദ്യമാണ് ഈ പാട്ടിങ്ങനെ കേട്ടിരിക്കുമ്പോള്‍ ഉള്ളിലാകെ.

അറിയില്ല ഞാനെത്ര നീയായ് മാറിയെന്ന്
മെഴുതിരി വെയിലേ അണയല്ലേ നീയീ
തോരാമഴയുടെ കുളിരില്‍

- ചാരുലത

ഒരു ദിവസം പോലും ഈ പാട്ട് കേള്‍ക്കാതിരിക്കാനാവാത്തത്രയും പ്രിയപ്പെട്ടതാക്കി മാറ്റിയിട്ടും ഒരു നിഗൂഢത പോലെ സുഹൃത്ത് അപരിചിതനായി തുടരുന്നു. അതാവും ഈ പാട്ടിന്റെ ആത്മാവും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതോ ഒരു സൗന്ദര്യത്താല്‍ മൂടപ്പെട്ട ഈ പാട്ട് ആത്മമിത്രം കേള്‍ക്കുമ്പോള്‍ തന്റെ ഉണങ്ങാത്ത മുറിവിലെ ലേപനമായി അത് മാറുന്നുണ്ടാവണം.

നമുക്കു വേണ്ടി മാത്രമെഴുതിയതാണോ ഇതെന്ന ചോദ്യമാണ് ഈ പാട്ടിങ്ങനെ കേട്ടിരിക്കുമ്പോള്‍ ഉള്ളിലാകെ. സംഗീതമാണോ വരികളാണോ ദൃശ്യഭംഗിയാണോ മനസില്‍ തങ്ങി നില്‍ക്കുന്നതെന്ന് പറയാന്‍ പറ്റാത്ത വിധം ഞാനുമായി അതെന്നേ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. 

എപ്പോഴും പാട്ട് കേട്ടുള്ള ജീവിതമാണെങ്കിലും എന്റെ ദു:ഖങ്ങളൊന്നും ഞാനറിയാതിരിക്കുന്നത് നമുക്ക് വേണ്ടി മാത്രം നമ്മെ ആശ്വസിപ്പിക്കാനായി മാത്രമെന്ന് തോന്നിപ്പിക്കുന്ന  വരികള്‍

അതിരെഴാ മുകിലേ നിന്‍
സജലമാം മറുകരയില്‍
അടരുവാന്‍ വിതുമ്പി നിന്നോ
പരിചിതമൊരു മൗനം

അതെ. എന്നും മൗനത്തിലൂടെ സൗഹൃദത്തിന്റെ ആഴമുള്ള വേരുകളിങ്ങനെ സ്‌നേഹത്തിന്റെ പാട്ടുകളാക്കി മാറ്റിയാണല്ലോ പ്രിയ സുഹൃത്ത് ഓരോ അവധിക്കാലവും അവിസ്മരണീയമാക്കാന്‍ ഒരു പാട്ടിനെയിങ്ങനെ കൂട്ടിനയച്ചത്.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios