ടോയ്‌ലറ്റില്‍ കടന്നു കൂടിയ പെരുമ്പാമ്പ് യുവാവിനെ ആക്രമിച്ചു

Man healing happily after prying penis from python's jaws

38 കാരനായ യുവാവിന്‍റെ സ്വകാര്യ ഭാഗത്താണ് പാമ്പ് കടിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. കുളിമുറിയില്‍ നിന്നും വെള്ളം പുറത്തേക്ക് തുറന്നുവിടുന്ന പൈപ്പ് വഴിയായിരുന്നു പെരുമ്പാമ്പ് അകത്തു കടന്നത്. പതിനൊന്നടി നീളമുള്ള പെരുമ്പാമ്പാണ് കഥയിലെ വില്ലന്‍. ക്ലോസറ്റില്‍ വട്ടം ചുറ്റിയിരുന്ന പാമ്പിനെ വളരെ കഷ്ടപ്പെട്ടാണ് അഗ്നിശമന വിഭാഗം പുറത്തെടുത്തത്. ഇതിന് വേണ്ടി ക്ലോസറ്റ് തല്ലിപ്പൊട്ടിക്കേണ്ടതായി വന്നു. പുറത്തെടുത്ത പാമ്പിനെ കാട്ടില്‍ സുരക്ഷിതമായി തുറന്നു വിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios