ഇതെന്താ ചാകരയോ? യുവാവിന്റെ മീൻ ഫാഷൻ വസ്ത്രം കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

ഒരു ഫാഷൻ വസ്ത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ മത്സ്യം കൊണ്ടുള്ള വസ്ത്രവും ഉള്ളത്. മത്സ്യം കൊണ്ടുള്ള കമ്മലുകളും നെക്ലേസും ധരിച്ചിരിക്കുന്നതും കാണാം. അതുകൊണ്ടൊന്നും തീർന്നില്ല, മത്സ്യം കൊണ്ടുള്ള ഒരു ക്ലച്ച് ബാ​ഗും തരുൺ കയ്യിൽ പിടിച്ചിരിക്കുന്നത് കാണാം. 

man wearing real fish dress viral video

വളരെ വ്യത്യസ്തമായതും രസകരമായതുമായ അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ ഒരു ഇൻഫ്ലുവൻസറിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നെനാവത് തരുൺ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയെ എപ്പോഴും ചിരിപ്പിക്കുന്നയാളാണ് നെനാവത് തരുൺ. സെലിബ്രിറ്റികളെ അനുകരിച്ച് ഇലകൾ കൊണ്ടും മറ്റ് വസ്തുക്കൾ കൊണ്ടുമൊക്കെ വസ്ത്രവും ആഭരണങ്ങളും ധരിച്ചു കൊണ്ടുള്ള വീഡിയോകൾ തരുൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. 

എന്നാൽ, അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു ഡിസൈനാണ് ഇത്തവണ തരുൺ ചെയ്തിരിക്കുന്നത്. ഇതിനെ വിചിത്രമാക്കി മാറ്റുന്നത് വസ്ത്രമായി തരുൺ ധരിച്ചിരിക്കുന്നത് ശരിക്കുള്ള മത്സ്യങ്ങളെയാണ് എന്നതാണ്. ഒരു ഫാഷൻ വസ്ത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ മത്സ്യം കൊണ്ടുള്ള വസ്ത്രവും ഉള്ളത്. മത്സ്യം കൊണ്ടുള്ള കമ്മലുകളും നെക്ലേസും ധരിച്ചിരിക്കുന്നതും കാണാം. അതുകൊണ്ടൊന്നും തീർന്നില്ല, മത്സ്യം കൊണ്ടുള്ള ഒരു ക്ലച്ച് ബാ​ഗും തരുൺ കയ്യിൽ പിടിച്ചിരിക്കുന്നത് കാണാം. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മൂന്നുലക്ഷത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. ലേറ്റസ്റ്റ് ഫാഷൻ എന്നാണ് തരുൺ വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുമുണ്ട്. 

നേരത്തെയും പലതരം വസ്തുക്കൾ വസ്ത്രങ്ങളാക്കി മാറ്റിയിട്ടുണ്ട് തരുൺ. പേന, സ്ട്രോ, ബാ​ഗ്, പ്ലേറ്റ്, കപ്പ്, പേപ്പർ, പഞ്ഞി, പച്ചക്കറികൾ എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇത്തരം വീഡിയോകൾക്ക് ഒരുപാട് കാഴ്ച്ചക്കാരും ഉണ്ട്. എന്നാൽ, ഒരു ജീവിയെ വസ്ത്രമാക്കി തരുൺ ഒരു വീഡിയോ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. 

ഞെട്ടിക്കുന്ന വീഡിയോയുമായി ഇന്ത്യൻ യൂട്യൂബർ, തെരുവിൽ സോംബികളെ പോലെ അലയുന്ന മനുഷ്യർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios