പിറ്റേന്ന് രാത്രി ഒന്നരയോട് കൂടി അദ്ദേഹം മരിച്ചു

അങ്ങനെയിരിക്കെ പെട്ടെന്നാണ് വലത് കട്ടിലിൽ നിന്ന് വല്ലാത്തൊരു  ശബ്ദം കേട്ടത്. കർട്ടൻ മാറ്റി നോക്കിയപ്പോൾ ആ വൃദ്ധൻ ഓക്സിജൻ മാസ്ക് തട്ടിമാറ്റി ശ്വാസം കിട്ടാതെ വലയുകയാണ്. നേഴ്സുമാർ ഓടിവന്ന് കിണഞ്ഞു പരിശ്രമിച്ചു എങ്കിലും എത്ര പറഞ്ഞിട്ടും അദ്ദേഹം മാസ്ക് തട്ടിമാറ്റുകയാണ്.

hospital days sajitha r

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്

hospital days sajitha r

2001 മാർച്ച്‌ 17 -ന് ആണ് അമ്മയാകുക എന്ന എന്‍റെ ആ മോഹനസ്വപ്നം പൂവണിഞ്ഞത്. അന്ന് ആസ്പത്രി വാസം കഴിഞ്ഞ് വീട്ടിലേക്ക് പോന്നതിനു ശേഷം പിന്നീട് അങ്ങോട്ട് പോകേണ്ട ഒരു സാഹചര്യം ഉണ്ടാക്കിയില്ല ഈശ്വരൻ. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വർഷം അമ്മയുടെ പെട്ടെന്നുള്ള വേർപാട് ഉണ്ടായത്. തീരെ അപ്രതീക്ഷിതമായതിനാൽ ആ വേർപാട് മനസ്സിനേല്‍പ്പിച്ച മുറിവ് പറഞ്ഞാൽ തീരുന്നതല്ല. വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്ന എനിക്ക് പനി പിടിച്ചു. അടുത്തുള്ള ഡോക്ടർ വൈറൽ ഫീവർ എന്ന് വിധി എഴുതി മരുന്ന് കുറിച്ചു. രണ്ടു ദിവസം മരുന്നുമായി മുന്നോട്ട് പോയെങ്കിലും അടുത്ത ദിവസം വല്ലാതെ തളർന്നു പോയ എന്നെ ഉടനെ ആംബുലൻസിൽ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതുവരെ സിനിമയിലും റോഡിലും മറ്റും സൈറൺ മുഴക്കി പാഞ്ഞു പോകുന്ന ആംബുലൻസുകൾ മാത്രം പരിചിതമായിരുന്ന എനിക്ക് അന്ന് അത് അനുഭവയോഗ്യമായി. ഹോസ്പിറ്റലിൽ എത്തിയ ഉടനെ രക്തം പരിശോധിച്ചു. ഡെങ്കി സ്ഥിരീകരിക്കുകയും, പ്ലേറ്റ് ലെറ്റിന്‍റെ കൗണ്ട് എണ്ണായിരമായി കുറഞ്ഞിരിക്കുന്നത് കണ്ട് എന്നെ ഉടനെ ഐസിയൂവിലേക്ക് മാറ്റുകയും ചെയ്തു. 'എന്റെ ആദ്യ ഐസിയു വാസം'.

ക്ഷമ നശിച്ചപ്പോൾ അദ്ദേഹത്തിന്‍റെ രണ്ടു കൈയും കട്ടിലിനോട് ചേർത്തുകെട്ടി കാര്യം സാധിക്കേണ്ടി വന്നു

ഐസിയുവിലെ ആദ്യരാത്രി... ഈ യൂണിറ്റിൽ എന്‍റെ ഇടത് കട്ടിലിൽ സാവിത്രി അമ്മാൾ എന്ന പേരിൽ ഏകദേശം എൺപത് വയസ്സ് പ്രായമുള്ള ഒരു അമ്മൂമ്മയായിരുന്നു. പലതരത്തിലുള്ള അസുഖങ്ങൾ അവരെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. നഴ്‌സുമാരുടെ സ്നേഹപരിലാളനയാൽ അവർ അതെല്ലാം മറന്ന് പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. വലതു കട്ടിലിൽ തോമസ് എന്ന പേരിൽ എഴുപത് എഴുപത്തഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് ശ്വാസംമുട്ടൽ ആയിരുന്നു പ്രശ്നം. ഒരു നഴ്സിന് നാല് രോഗികളെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. കൃത്യ ഇടവേളകളിൽ പ്രഷർ, ടെമ്പറേച്ചർ എന്നിവയുടെ കണക്കെടുത്തും യഥാസമയങ്ങളിൽ മരുന്ന് നൽകിയും ആ മാലാഖമാർ ജോലിയിൽ ആത്മാർഥത പുലർത്തി. രാത്രിയിൽ തീരെ ഉറങ്ങാൻ കഴിയാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം തള്ളിനീക്കി. നിശ്ശബ്ദത നിറഞ്ഞ  ആ മുറിയിൽ മങ്ങിയ വെളിച്ചത്തിൽ ക്ലോക്കിലെ സെക്കന്‍റ് സൂചി മാത്രം ചലിച്ചുകൊണ്ടേയിരുന്നു. 

അങ്ങനെയിരിക്കെ പെട്ടെന്നാണ് വലത് കട്ടിലിൽ നിന്ന് വല്ലാത്തൊരു  ശബ്ദം കേട്ടത്. കർട്ടൻ മാറ്റി നോക്കിയപ്പോൾ ആ വൃദ്ധൻ ഓക്സിജൻ മാസ്ക് തട്ടിമാറ്റി ശ്വാസം കിട്ടാതെ വലയുകയാണ്. നേഴ്സുമാർ ഓടിവന്ന് കിണഞ്ഞു പരിശ്രമിച്ചു എങ്കിലും എത്ര പറഞ്ഞിട്ടും അദ്ദേഹം മാസ്ക് തട്ടിമാറ്റുകയാണ്. ക്ഷമ നശിച്ചപ്പോൾ അദ്ദേഹത്തിന്‍റെ രണ്ടു കൈയും കട്ടിലിനോട് ചേർത്തുകെട്ടി കാര്യം സാധിക്കേണ്ടി വന്നു. വല്ലാത്ത വിഷമം തോന്നി ഇതെല്ലാം കണ്ടപ്പോൾ. പിറ്റേന്ന് രാത്രി ഒന്നരയോട് കൂടി അദ്ദേഹം മരിച്ചു. ഇതിനെല്ലാം ദൃക്‌സാക്ഷിയാവുക... അതും ഐസിയുവിൽ കിടന്ന്... വല്ലാത്ത അനുഭവമായിരുന്നു. 

അല്ല മാത്തുണ്ണി ഏത് വലിയ പാമ്പിനെ കണ്ടാലും നിനക്ക് ഇങ്ങനെ പരിശോധിക്കാൻ തോന്ന്വോ?

അവിടെയുണ്ടായിരുന്ന മറ്റൊരു കഥാപാത്രമാണ് നായത്തോടുകാരൻ മധ്യവയസ്‌കൻ മാത്തുണ്ണി. രണ്ട് ദിവസം ഛർദ്ദി തന്നെയായിരുന്നു മൂപ്പർ. തന്നെ കടിച്ച വലിയ ഒരു കറുത്ത നിറമുള്ള പാമ്പിനെയും കൊണ്ടാണ് കക്ഷി വന്നിരുന്നത്. രാത്രി അല്പം ലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ചു വന്നപ്പോൾ മുമ്പിൽ  കിടന്ന പാമ്പ് ഏത് ഇനമാണെന്ന്  ടെസ്റ്റ്‌ ചെയ്തതാണ് അദ്ദേഹം ചെയ്ത ഏക കുറ്റം. വിഷവിമുക്തനായ അദ്ദേഹത്തോട് ഡോക്ടറുടെ സരസമായ ചോദ്യം, 'അല്ല മാത്തുണ്ണി ഏത് വലിയ പാമ്പിനെ കണ്ടാലും നിനക്ക് ഇങ്ങനെ പരിശോധിക്കാൻ തോന്ന്വോ?' ഇതുകേട്ട് അവിടെയുണ്ടായിരുന്നവരുടെ ചിരിയിൽ പങ്കുചേരാതിരിക്കാൻ അവശതയിലും എനിക്ക് സാധിച്ചില്ല. ഇത്തരത്തിലുള്ള പല അനുഭവങ്ങളിലൂടെയും കടന്ന് അഞ്ചു ദിവസത്തെ ഐസിയു വാസത്തിന് പരിസമാപ്തിയായി. ശേഷം ആശുപത്രി മുറിയിലേക്ക്...

അങ്ങനെ ആദ്യമായി മരണത്തിന്‍റെയും, ജീവിതത്തിന്‍റെയും മണമുള്ള ഐസിയു മുറിയില്‍ എനിക്കും കഴിയേണ്ടി വന്നു. 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios