നിയമങ്ങളും ചട്ടങ്ങളും മാറിയാല്‍ പോരാ, നമ്മുടെ മനസും മാറേണ്ടതുണ്ട്

മുകളിൽ പറഞ്ഞതൊക്കെ ഒരു ദിവാസ്വപ്നമാണെന്ന് കരുതരുത്. ലോകത്ത് പല രാജ്യങ്ങളിലും ഭിന്നശേഷിക്കാർക്ക് വന്ന മാറ്റങ്ങളാണ് ഇവയൊക്കെ. നമ്മുടെ രാജ്യത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും ഉറപ്പിക്കുന്ന പരിഷ്കരിച്ച ബില്ല് പാസാക്കിയിട്ട് രണ്ട് വർഷത്തോളമായിട്ടും എത്ര പൊതുവിടങ്ങളാണ് അവർക്ക് കേറിച്ചെല്ലാൻ പാകത്തിൽ മാറ്റം ഉൾകൊണ്ടത്. 

enikkum chilath parayanund fousu rahman

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund fousu rahman

പതിവ് പോലെതന്നെ കടപ്പുറം കുട്ടികളുടെയും മുതിർന്നവരുടെയും സന്തോഷങ്ങൾ കൊണ്ടും ആർപ്പുവിളികൾകൊണ്ടും നിറഞ്ഞിരിക്കുകയാണ്. അവിടേക്കതാ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വീൽചെയറിൽ കുറച്ചുപേർ വന്നു അവരുടെ കാലുകൾ നനക്കുകയാണ്. മറ്റൊരിടത്ത് സർക്കാർ ഓഫീസിന്റെ വരാന്തയിൽ നിന്നു ചരിഞ്ഞ പ്രതലത്തിലൂടെ തന്റെ ആവശ്യങ്ങൾ സാധിച്ചു വീട്ടിലേക്ക് മടങ്ങുകയാണ്.

ബസ് സ്റ്റോപ്പിലെത്തിയതും ലോ ഫ്ലോർ ബസ്സ് വന്നു നിർത്തി റാമ്പ് പുറത്തേക്ക് ഇറങ്ങിവന്നവനെ കൈപിടിച്ച് അകത്തേക്ക് ക്ഷണിക്കുന്നു. തുടർന്നുള്ള യാത്രയിലും ദൂര യാത്രയിൽ തീവണ്ടിയിലും വിമാനത്തിലും തുടങ്ങി പൊതു ഇടങ്ങളിലെല്ലാം എല്ലാം അവന് സ്വയം ചെയ്യാൻ പാകത്തിൽ സജ്ജമായിരുന്നു.

വിഷാദ രോഗത്തിനും മറ്റും അടിമപ്പെട്ട് നാമറിയാതെ എത്രയോപേരാണ് മണ്‍മറഞ്ഞ് പോകുന്നത്

മുകളിൽ പറഞ്ഞതൊക്കെ ഒരു ദിവാസ്വപ്നമാണെന്ന് കരുതരുത്. ലോകത്ത് പല രാജ്യങ്ങളിലും ഭിന്നശേഷിക്കാർക്ക് വന്ന മാറ്റങ്ങളാണ് ഇവയൊക്കെ. നമ്മുടെ രാജ്യത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും ഉറപ്പിക്കുന്ന പരിഷ്കരിച്ച ബില്ല് പാസാക്കിയിട്ട് രണ്ട് വർഷത്തോളമായിട്ടും എത്ര പൊതുവിടങ്ങളാണ് അവർക്ക് കേറിച്ചെല്ലാൻ പാകത്തിൽ മാറ്റം ഉൾകൊണ്ടത്. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്ര ങ്ങൾ, പൊതു ഗതാഗതം തുടങ്ങി ഒരിടത്തും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. നമ്മുടെ നാട്ടിലെ ലോഫ്ലോർ ബസ്സിൽ മാത്രമാണ് റാമ്പ് ഉള്ളത്‌, അതിൽ വീൽചെയറുകൾ കേറ്റാനും ലോക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സ്പെയ്സും ഉണ്ടായിരുന്നു. എന്നാൽ നഷ്ടത്തിലായ ksrtc -യെ  രക്ഷിക്കാൻ ആ സ്ഥലം കൂടി സീറ്റുകൾ പിടിപ്പിക്കുകയാണുണ്ടായത്.

2011 -ലെ സെൻസസ് പ്രകാരം നമ്മുടെ രാജ്യത്തെ മൊത്തം ജനസംഖ്യ യിൽ 2.21 ശതമാനം ആളുകൾ ഭിന്നശേഷിക്കാരാണ്. അവരുടെ ക്ഷേമത്തിനും അതിജീവനത്തിനുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണ്ടെങ്കിലും പലതും ചുവപ്പ് നാടയിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങിപ്പോവുകയാണ്.

നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിനൊപ്പം നമ്മുടെയൊക്കെ മനോഭാവത്തിലും മാറ്റം കൊണ്ട് വരേണ്ടതുണ്ട്. വയ്യാത്ത കുട്ടിയെന്നും വികലാംഗർ എന്നൊക്കെയുള്ള വിളിപ്പേരിൽ ഒതുങ്ങിക്കൂടുന്ന, ഈ ലോകത്തിന്റെ വർണ്ണങ്ങളെ അനുഭവിക്കാൻ കഴിയാതെ നാലുചുമരുകൾക്കിടയിൽ എത്രയോ മനുഷ്യരാണ്.  വിഷാദ രോഗത്തിനും മറ്റും അടിമപ്പെട്ട് നാമറിയാതെ എത്രയോപേരാണ് മണ്‍മറഞ്ഞ് പോകുന്നത്.  അതിജീവനത്തിന്റെ ഏറെ കഥകൾ ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. അതിൽനിന്നോക്കെ നമുക്ക് മനസ്സിലാകുന്നത് അവർക്ക് ആവശ്യം നമ്മുടെയൊക്കെ ഔദാര്യമല്ല മറിച്ച് നമ്മളിരൊളാണവർ എന്ന പരിഗണനയാണ്. 

എല്ലാ മേഖലകളിലും തിളങ്ങിക്കൊണ്ടവർ എഴുതുകയാണ് അതിജീവനത്തിന്റെ ചരിത്രം

പൂർണ്ണരെന്ന് അഹങ്കരിക്കുന്നവരേക്കാൾ എത്രയോ അതിജീവനത്തിന്റെ കഥകളാണ് അവർ എഴുതിത്തീർക്കുന്നത്. സ്വന്തമായി മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നവർ, ചിത്രകല, സംഗീതം, കായികം, കരകൗശല വസ്തുക്കളുടെ നിർമാണം, അധ്യാപനം, മെഡിക്കൽ, എഞ്ചിനീയറിങ്ങ് തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങിക്കൊണ്ടവർ എഴുതുകയാണ് അതിജീവനത്തിന്റെ ചരിത്രം.   

തിരമാലകളോട് കിന്നാരം പറഞ്ഞ് നാമൊക്കെ ആഹ്ളാദിക്കുമ്പോൾ ഒരു ചരിഞ്ഞ പ്രതലം ഒരുക്കാം അവരും വരട്ടെ വൈകുന്നേരങ്ങളിൽ അവരും നനക്കട്ടെ മനസ്സുകൾ.

Latest Videos
Follow Us:
Download App:
  • android
  • ios