എങ്ങനെ കൂട്ടിക്കിഴിച്ചാലും പ്രവാസമെന്നത് പ്രയാസം തന്നെ!
പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലുമൊക്കെ രസം പറഞ്ഞിരിക്കാൻ സമയം കണ്ടെത്തുന്ന നാട്ടിൻ പുറത്തെ ദിനങ്ങളൊക്കെ ഇവിടെയെത്തിയാൽ മറക്കേണ്ടി വരും, അതല്ലെങ്കിൽ സ്വയമങ്ങ് മാറിക്കിട്ടും. പാതിരയും പകലായി മാറുന്ന പ്രവാസ ലോകത്ത് രാത്രിക്ക് നിറങ്ങളില്ല.
ദിവസത്തിനും മാസത്തിനും വർഷങ്ങൾക്കുമൊക്കെ ദൈർഘ്യമുള്ള ഇടം. എല്ലാ പ്രവാസിക്കും ഇവിടുത്ത ഓരോ ദിനങ്ങളും ഓണനാളിലെ ഉത്രാട ദിനങ്ങളാണ്. ഓട്ടപ്പാച്ചിലുകൾക്ക് വിരാമം കുറിക്കാത്ത ദിവസങ്ങൾ. ലീവെടുത്തു നാട്ടിൽ പോകാനൊരുങ്ങുന്നതിന്‍റെ മുമ്പുള്ള ഒരാഴ്ചക്കാലമാണ് മനസ്സിന് ആശ്വാസമുള്ള അവധി ദിവസങ്ങൾ കിട്ടുന്നത്. അത് വരേയ്ക്കും മൈലാഞ്ചി ചെടികൾ പോലെയാണ് ജീവിതങ്ങൾ; സ്വയം ചതഞ്ഞരഞ്ഞ് ഉടയവരുടെ സന്തോഷങ്ങൾക്ക് നിറംപകർന്ന് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരുപാട് പേര്‍. നിദ്രയുടെ സമയങ്ങളിലാണ് ബാക്കിയുള്ളതൊക്കെ മനസ്സിൽ തെളിഞ്ഞു വരാറുള്ളത്.
ഫുട്ബോളിലെ ഫൈനൽ വിസിൽ പോലെ നാട്ടിൽ നിന്നുള്ള എക്സ്ട്രാ ടൈമിന്റെ സെക്കെന്‍റുകൾ എയർപോർട്ടിന് പുറത്തേ ഡിസ്പ്ലേ ബോർഡിൽ മിന്നിക്കത്തി തുടങ്ങിയിരുന്നു. 'ബോഡിങ്' എന്ന് കാണിച്ചു തുടങ്ങിയതോടെ സ്വപ്‌നങ്ങൾ ഭാണ്ഡം കെട്ടിയ ഒരുപാട് ആളുകൾക്കിടയിലൂടെ നവാഗതനായ ഞാനും ഡിപ്പാർച്ചർ ഗേറ്റിലൂടെ അകത്തോട്ട് നടന്നു നീങ്ങി. സ്വപ്ന സാഷാത്കാരം എന്ന പോലെ തൊട്ടപ്പുറത്തെ അറൈവൽ ഗേറ്റിലൂടെ ശോഭനമായ ലാമിനേഷൻ ചെയ്ത പെട്ടിയും തള്ളിനീക്കി നടന്നു വരുന്ന മറ്റൊരുകൂട്ടം ആളുകളും.
ആനന്ദവും ദു:ഖവും ഇരുവശങ്ങളിലുമായി സംവാദം നടത്തുന്ന കാഴ്ചകൾക്കിടയിലൂടെയാണ് ഏതൊരു മലയാളിയും എത്തിപ്പെടാതെ എത്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന അംബരചുംബികളായ സൗധങ്ങളുള്ള, തിരക്കൊഴിയാത്ത നഗരവീഥികൾ കാണുന്ന, രണ്ടറ്റം കൂട്ടിമുട്ടുന്നത് കാണാത്ത മണലാരണ്യങ്ങളുള്ള ആ ഗൾഫിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. ഇവിടം എത്തിച്ചേർന്നിട്ട് വർഷവും മാസങ്ങളും പിന്നിടുകയായി. കഴിഞ്ഞു പോയ നീണ്ട 365 ദിന രാത്രങ്ങൾ. നാട്ടിലിരിക്കുമ്പോൾ വർഷവും മാസവും ദിനങ്ങളും എത്രപെട്ടെന്നാ കഴിഞ്ഞു പോയതെന്ന് പറഞ്ഞു പരസ്പരം പരിഭവിച്ചിരുന്ന സമയങ്ങൾക്കുള്ള ഉചിതമായ മറുപടിയും കൂടിയായിരുന്നു പ്രവാസം എന്നുള്ളത്. മറ്റൊരു തരത്തിൽ പരിചയപ്പെടുത്തിയാൽ ദുനിയാവിലെ മഹ്ശറയാണിവിടം.
ലീവെടുത്തു നാട്ടിൽ പോകാനൊരുങ്ങുന്നതിന്‍റെ മുമ്പുള്ള ഒരാഴ്ചക്കാലമാണ് മനസ്സിന് ആശ്വാസമുള്ള അവധി ദിവസങ്ങൾ
ദിവസത്തിനും മാസത്തിനും വർഷങ്ങൾക്കുമൊക്കെ ദൈർഘ്യമുള്ള ഇടം. എല്ലാ പ്രവാസിക്കും ഇവിടുത്ത ഓരോ ദിനങ്ങളും ഓണനാളിലെ ഉത്രാട ദിനങ്ങളാണ്. ഓട്ടപ്പാച്ചിലുകൾക്ക് വിരാമം കുറിക്കാത്ത ദിവസങ്ങൾ. ലീവെടുത്തു നാട്ടിൽ പോകാനൊരുങ്ങുന്നതിന്‍റെ മുമ്പുള്ള ഒരാഴ്ചക്കാലമാണ് മനസ്സിന് ആശ്വാസമുള്ള അവധി ദിവസങ്ങൾ കിട്ടുന്നത്. അത് വരേയ്ക്കും മൈലാഞ്ചി ചെടികൾ പോലെയാണ് ജീവിതങ്ങൾ; സ്വയം ചതഞ്ഞരഞ്ഞ് ഉടയവരുടെ സന്തോഷങ്ങൾക്ക് നിറംപകർന്ന് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരുപാട് പേര്‍. നിദ്രയുടെ സമയങ്ങളിലാണ് ബാക്കിയുള്ളതൊക്കെ മനസ്സിൽ തെളിഞ്ഞു വരാറുള്ളത്. നാട്ടിലെ സംഭവ വികാസങ്ങൾ, ഉറ്റവരെ കാണാനുള്ള അടങ്ങാത്ത ആശ. പക്ഷെ അതെല്ലാം ഇരുമ്പ് കട്ടിലിനു മുകളിലിങ്ങനെ പുതപ്പിട്ട് മൂടിക്കിടക്കും. രണ്ടും മൂന്നും അലാറം വെച്ചുള്ള ആ ഉറക്കങ്ങൾക്ക് അധിക സമയത്തിന്റെ ആയുസ്സുണ്ടാകില്ലെന്ന് മാത്രം. വെളുപ്പാൻ കാലത്തെ കോഴിയുടെ കൂവലിനു കാതോർക്കാനോ ജനലിഴകളിലൂടെ മുഖത്തേക്ക് സൂര്യ പ്രകാശം വരുന്നത് വരെ ചുരുണ്ടു കൂടി കിടക്കാമെന്ന സുഖാനുഭൂതിക്ക് കാത്തിരിക്കാനോ ഉള്ള സമയമൊന്നും ഇവിടം കിട്ടാനില്ല.
പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലുമൊക്കെ രസം പറഞ്ഞിരിക്കാൻ സമയം കണ്ടെത്തുന്ന നാട്ടിൻ പുറത്തെ ദിനങ്ങളൊക്കെ ഇവിടെയെത്തിയാൽ മറക്കേണ്ടി വരും, അതല്ലെങ്കിൽ സ്വയമങ്ങ് മാറിക്കിട്ടും. പാതിരയും പകലായി മാറുന്ന പ്രവാസ ലോകത്ത് രാത്രിക്ക് നിറങ്ങളില്ല. നേരം പുലരുവോളം ജോലി ചെയ്യുന്നവരാണ് ഇവിടം അധികപേരും, ഇവിടുത്തെ ജോലിയുടെ സാധ്യതകളും അങ്ങിനെതന്നെ. ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും രാത്രികളിലാണ് സാധനങ്ങൾ വാങ്ങാൻ നഗരങ്ങളിലേക്ക് ഇറങ്ങുന്നത്. അത് കൊണ്ട് തന്നെ കൂരിരുട്ടിനെ കാണാനോ ചീവീടുകളുടെ കാതുതുരപ്പന്‍ ചലപില ശബ്ദങ്ങൾ കേൾക്കാനോ സാധിക്കുകയില്ല. ഇരുളുകൾ കാണുന്നത് അഞ്ചും ആറും ആളുകൾ കിടന്നുറങ്ങുന്ന കിടപ്പുമുറിയിൽ എത്തുമ്പോൾ മാത്രം.
നൂറായിരം ചങ്ങലയ്ക്കിട്ട ചിന്തകളെ ചോദ്യം ചെയ്യപ്പെടും
രാത്രിയിലെ ഇരുട്ടുകൾക്ക് പകരം കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളും ചീവീടുകളുടെ ചലപില ശബ്ദങ്ങൾക്ക് ബദലായി ശരവേഗതയിൽ പായുന്ന വാഹനങ്ങളുടെ ഇരമ്പലുമൊക്കെയാണ് കേള്‍ക്കാൻ കഴിയുന്നത്. അതിനിടയ്ക്ക് വിമാനത്തിന്റെ ശബ്ദമൊന്ന് കേൾക്കാനിടയായാലോ മനസ്സിൽ നിന്നിറങ്ങി ഓടുന്നൊരു ബാല്യത്തെ വീണ്ടുമൊന്നു പുനർ വിചിന്തനം ചെയ്യപ്പെടും. എന്നാണ് അതിലൊന്ന് കയറി വീടും നാടുമൊക്കെ അണയാനാവുക, മാറി മാറി വരുന്ന ഋതുക്കളെയൊന്ന് പുൽകാനാവുക, പാടത്തെ ഫുട്ബോൾ ആവേശവും സുലൈമാനിക്കൊപ്പം ചൂട് പിടിക്കുന്ന രാഷ്ട്രീയ ചർച്ചകളുമൊക്കെ എന്നാണ് ഒന്ന് തിരികെ കിട്ടുക തുടങ്ങി നൂറായിരം ചങ്ങലയ്ക്കിട്ട ചിന്തകളെ ചോദ്യം ചെയ്യപ്പെടും.
അപ്പോഴേക്കും ലീവും കഴിഞ്ഞു ദുഃഖഭാരവും പേറി അടുത്തയാളുകൾ ഇവിടം എത്തിയിട്ടുണ്ടാവും. എന്തിനാ പോന്നത് എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാത്ത മറുപടിയുമായ്; എങ്ങനെ കൂട്ടിക്കിഴിച്ചാലും പ്രവാസമെന്നത് പ്രയാസമെന്ന ഒറ്റ ഉത്തരമായ അവശേഷിപ്പോടെ! 'പെരുവഴിയെങ്ങും തുറന്നിരിപ്പീല; നറുമലരാരും വിരിച്ചും കാണ്മീല; നമുക്കുപോയല്ലേ കഴിയൂ മുന്നോട്ടു പുമർത്ഥം നേടുവാൻ!'