അവശതയില്‍ ആശ്വാസവുമായി ഫിഫ്റ്റി- ഫിഫ്റ്റി; ജോര്‍ജിന് 1 കോടിയോടൊപ്പം 8000രൂപയും
വർഷങ്ങൾക്കു മുമ്പ് രോഗം ബാധിച്ച് വലതുകാൽ മുട്ടിനു കീഴെ നിന്ന് നീക്കം ചെയ്ത ശേഷം തൊഴിൽ രഹിതനായി കഴിയുകയായിരുന്നു ജോർജ്.
ആലപ്പുഴ: കഴിഞ്ഞ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം അരൂർ സ്വദേശിക്ക്. അരൂർ ക്ഷേത്രം കവലയിൽ ചായക്കട നടത്തിക്കൊണ്ടിരുന്ന വർക്കി വെളിയിൽ എൻ എ ജോർജ് ആണ് സമ്മാനാർഹൻ. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രോഗം പിടിപെട്ട് വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്ന് അവശതയനുഭവിച്ചു കൊണ്ടിരിക്കെയാണ് ജോർജിനെ തേടി ഭാഗ്യമെത്തിയത്.
ചേർത്തല മാക്കേക്കടവിലുള്ള രാജേഷിന്റെ ഏജൻസിയിൽ നിന്ന് ഫിഫ്റ്റി - ഫിഫ്റ്റി എന്ന ലോട്ടറിയുടെ രണ്ടു ടിക്കറ്റുകളാണ് ജോർജ് എടുത്തത്. അരൂർ ഗവണ്‍മെന്റ് ആശുപത്രിക്കു സമീപം ദേശീയ പാതയോരത്തുള്ള വീടിന് മുന്നിൽ വച്ചായിരുന്നു ഇത്. ഒരുകോടിക്ക് പുറമെ സമാശ്വാസ സമ്മാനമായ 8000രൂപയും ജോർജിന് ലഭിച്ചു.
ഭൂമിയോ വീടോ ഇല്ല, പട്ടിണി മാത്രം; ജീവിക്കാൻ ഭാഗ്യം വിറ്റ് ശോഭന
വർഷങ്ങൾക്കു മുമ്പ് രോഗം ബാധിച്ച് വലതുകാൽ മുട്ടിനു കീഴെ നിന്ന് നീക്കം ചെയ്ത ശേഷം തൊഴിൽ രഹിതനായി കഴിയുകയായിരുന്നു ജോർജ്. കാലങ്ങൾക്ക് മുൻപ് ലോട്ടറി വിൽപ്പന നടത്തിയിരുന്ന ജോർജ്, താൻ വിറ്റ ടിക്കറ്റിന് 25 ലക്ഷം രൂപയും കാറും സമ്മാനം ലഭിച്ചിരുന്നുവെന്നും അതിന്റെ കമ്മീഷനായി രണ്ടരലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും പറഞ്ഞു. ഭാര്യ: മേരി. മക്കള്‍: അമല്‍, വിമല്‍, വില്‍മ.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റാണ് ഫിഫ്റ്റി- ഫിഫ്റ്റി. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് സമ്മാനാർഹന് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. എന്നാൽ 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.