കൊല്ലത്ത് സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ ഒളിപ്പിച്ച് ദൃശ്യം പകർത്തിയ കേസ്; യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം
തെന്മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരത്തെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘാംഗത്തിന്‍റെ ശൗചാലയ ദൃശ്യങ്ങൾ ആഷിക്ക് മൊബൈൽ ഫോണിൽ പകർത്തിയത്.
കൊല്ലം: തെന്മലയിൽ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകര്‍ത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം. ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പുനലൂർ കോടതി ജാമും അനുവദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് തെന്മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരത്തെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘാംഗത്തിന്‍റെ ശൗചാലയ ദൃശ്യങ്ങൾ ആഷിക്ക് മൊബൈൽ ഫോണിൽ പകർത്തിയത്.
തെന്മലയിലെ ടേക്ക് എ- ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിലെ ശുചിമുറിയിലായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്ഥിൽ ശുചിമുറി നടത്തിപ്പുകാരൻ കൂടിയായ യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ആഷിഖിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും ഐ ടി നിയമപ്രകാരവും കേസെടുത്തായിരുന്നു അറസ്റ്റ്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയ്ക്ക് ജാമ്യം നൽകി. സൈബർ സെൽ റിപ്പോർട്ട് ഉൾപ്പെടെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ദൃശ്യങ്ങൾ കൈമാറ്റം ചെയ്തിട്ടില്ലെന്ന് തെന്മല പൊലീസ് അറിയിച്ചു.
Read More : 'ഫാക്കൽറ്റിയില്ല, സൗകര്യങ്ങളില്ല, പഠനവും ബുദ്ധിമുട്ടിൽ'; ഇടുക്കി മെഡിക്കൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ്