തൃത്താലയിൽ ലോറിക്ക് വഴി തെറ്റി, പുറകിലേക്കെടുക്കവെ കാറിൽ ഇടിച്ചുകയറി; ചായ കുടിക്കാൻ ഇറങ്ങിയത് ഡ്രൈവറുടെ ഭാഗ്യം
ഗുരുവായൂർ ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി വഴി തെറ്റി തൃത്താല റോഡിലേക്ക് കടക്കുകയായിരുന്നു...
പാലക്കാട്: പാലക്കാട് തൃത്താലയിൽ വഴി തെറ്റിയ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം. കാർ യാത്രികൻ ചായ കുടിക്കാനിറങ്ങിയത് ഭാഗ്യമായി. ചായകുടിക്കാനിറങ്ങിയ സമയത്ത് അപകടം നടന്നതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂറ്റനാട് സെൻ്ററിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്.
ഗുരുവായൂർ ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി വഴി തെറ്റി തൃത്താല റോഡിലേക്ക് കടക്കുകയായിരുന്നു. വഴി തെറ്റിയെന്ന് മനസിലാക്കിയ ലോറി ഡ്രൈവർ ഉടൻ തന്നെ ലോറി പുറകോട്ടെടുത്തു. ഇതിനിടെയാണ് കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച് കയറിയത്. കാർ യാത്രക്കാർ സമീപത്തെ കടയിൽ ചായ കുടിക്കാൻ കേറിയിരുന്നതിനാൽ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം