Asianet News MalayalamAsianet News Malayalam

'പണം താടാ', കൊല്ലത്ത് യാത്രികനോട് ചോദ്യം, നിരസിച്ചതും മൊബൈൽ പിടിച്ചുപറിച്ച് ആക്രമണം; രണ്ട് പേർ പിടിയിൽ

കൊല്ലം ഇളമാട് സ്വദേശിയായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ആയൂരിൽ ബസ് കാത്തുനിൽക്കുമ്പാഴായിരുന്നു ആക്രമണം.

two arrested for attacking a youth in kollam Ayoor
Author
First Published Jun 26, 2024, 5:17 AM IST | Last Updated Jun 26, 2024, 5:17 AM IST

കൊല്ലം: കൊല്ലം ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഇളമാട് സ്വദേശി തോമസ്, ചെറുവക്കൽ സ്വദേശി എബി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് കവർച്ചാ ശ്രമം നടന്നത്. ഇളമാട് സ്വദേശിയായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ആയൂരിൽ ബസ് കാത്തുനിൽക്കുമ്പാഴായിരുന്നു ആക്രമണം.

ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ ആക്രമിച്ചു. പണവും മൊബൈൽ ഫോണും കൈക്കലാക്കാൻ നോക്കി. ബിനു ബഹളം വച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി. തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ചു. തുടർന്ന് ചടയമംഗലം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബിനുവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Latest Videos
Follow Us:
Download App:
  • android
  • ios