പ്രദേശമാകെ ഇരുട്ടു പരത്താൻ മോഷ്ടാക്കളുടെ 'അതിബുദ്ധി'; കടകളിലെ സിസിടിവി വരെ തിരിച്ചുവച്ച അതിവിദ​ഗ്ധ കവർച്ച

തിരുമാറാടി ജംഗ്ഷനില്‍ ഒരു മണിയോടെയെത്തിയ മോഷ്ടാക്കള്‍ ഹൈസ്ക്കൂളിനു സമീപത്തെയും സുന്ദരി മുക്കിലെയും ട്രാന്‍സ്ഫോര്‍മറിന്‍റെ ഫീസ് ഊരി. മേഖലയാകെ ഇരുട്ടിലായതോടെ കവര്‍ച്ച നടത്താന്‍ കടകളിലെത്തി.

Remove the fuse of the transformers theft case investigation

കൊച്ചി: എറണാകുളം തിരുമാറാടിയിൽ കഴിഞ്ഞ ദിവസം നിരവധി വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണങ്ങളിൽ കൂത്താട്ടുകുളം പൊലീസ് അന്വേഷണം തുടരുന്നു. ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് ഊരിയ ശേഷമായിരുന്നു പച്ചക്കറിക്കടയിലും മെഡിക്കല്‍ സ്റ്റോറിലുമടക്കം മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കുമിടയിലായിരുന്നു തിരുമാറാടി ഇടപ്ര ജംഗ്ഷനെ ഇരുട്ടിലാക്കിയുള്ള മോഷണം.

തിരുമാറാടി ജംഗ്ഷനില്‍ ഒരു മണിയോടെയെത്തിയ മോഷ്ടാക്കള്‍ ഹൈസ്ക്കൂളിനു സമീപത്തെയും സുന്ദരി മുക്കിലെയും ട്രാന്‍സ്ഫോര്‍മറിന്‍റെ ഫീസ് ഊരി. മേഖലയാകെ ഇരുട്ടിലായതോടെ കവര്‍ച്ച നടത്താന്‍ കടകളിലെത്തി. ജംഗ്ഷനിലെ പച്ചക്കറിക്കടയില 15000 രൂപയോളം ആദ്യം കവര്‍ന്നു. തൊട്ടടുത്തുള്ള ചാക്കോച്ചിസ് പച്ചക്കറിക്കടയില്‍ നിന്നും ദേവാരം മെ‍ഡിക്കല്‍ സ്റ്റോറില്‍ നിന്നും പണം നഷ്ടമായിട്ടുണ്ട്.

തിരുമാറാടി ജംഗ്ഷനിലെ ലക്കി കളക്ഷനിലും മോഷണം നടന്നെന്ന് പൊലീസ് പറയുന്നു. കടകളിലെ സിസിടിവി ക്യാമറകള്‍ മോഷ്ടാക്കള്‍ തിരിച്ചുവച്ചിട്ടുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് പഞ്ചായത്തിലെ വെട്ടിമൂട്ടിലും മലഞ്ചരക്ക് ഉൾപ്പെടെയുള്ളവ മോഷണം പോയിരുന്നു. തിരുമാറാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ പൊലീസ് പെട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

നടുറോഡിൽ 33 അടി ഉയരത്തിൽ ചീറ്റിത്തെറിച്ചത് മനുഷ്യ വിസര്‍ജ്യം; കാൽനടയാത്രക്കാരടക്കം നനഞ്ഞുകുളിച്ചു, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios