തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ഇന്ന്
46ആം വയസിൽ ആണ് ഉദയനിധി മന്ത്രിസഭായിൽ രണ്ടാമൻ ആകുന്നത്.
ചെന്നൈ:തമിഴ്നാട്ടിൽ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വി.സെൻതിൽ ബാലാജി അടക്കം 4 പേർ മന്ത്രിമാർ ആയി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലികൊടുക്കും. കള്ളപ്പണ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ബാലാജി ജയിൽ മോചിതൻ ആയത്.
മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിൻ, മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയർത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നൽകിയിട്ടുണ്ട്. 46ആം വയസിൽ ആണ് ഉദയനിധി മന്ത്രിസഭായിൽ രണ്ടാമൻ ആകുന്നത്.