നട്ടുച്ചയ്ക്ക് കോഴിക്കൂട്ടിൽ മുട്ട കുടിക്കാൻ പാമ്പ് എത്തി, വലയിൽ കുടുങ്ങിയ കക്ഷിയെ രക്ഷിച്ചത് പണിപ്പെട്ട്

കോഴിക്കൂട്ടിൽ മുട്ട കുടിക്കാനെത്തിയ മൂര്‍ഖനെ രക്ഷിച്ചു

snake came to drink eggs from the hen s nest and got entangled in the net ppp

തിരുവനന്തപുരം: കോഴിക്കൂട്ടിൽ നിന്ന് മുട്ട കുടിക്കാൻ എത്തിയ പാമ്പ് വലയിൽ കുരുങ്ങി. ഒടുവിൽ വനം വകുപ്പ് ആർ ആർ ടീ അംഗം രോഷ്‌നി രക്ഷകയായി.കുറ്റിച്ചൽ പള്ളിത്തറ അനൂപിന്റെ വീട്ടിൽ വ്യാഴാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ ആണ് സംഭവം. കോഴിക്കൂട് ലക്ഷ്യമാക്കി ഇഴഞ്ഞെത്തിയ മൂർഖന് സമീപത്തെ സുരക്ഷാ വേലിയായി വിരിച്ചിരുന്ന വലയിലാണ് മൂർഖന് കുടുങ്ങിയത്. 

തുടർന്ന് വീട്ടുകാർ പരുത്തിപള്ളി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ആർ ആർ ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നി എത്തി കത്രിക ഉപയോഗിച്ച്. ശ്രദ്ധാപൂർവ്വം വല മുറിച്ചു മാറ്റി പാമ്പിനെ രക്ഷപെടുത്തി.തുടർന്ന് വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.ഇതിനെ പിന്നീട് ഉൾകാട്ടിൽ തുറന്നു വിടും.

Read more:  മലപ്പുറത്തെ മുസ്ലിം പള്ളി വളപ്പിലെ കൗതുകം, അപൂര്‍വ്വ കാഴ്ച കാണാനെത്തുന്നത് നിരവധി പേര്‍

അതേസമയം, കഴിഞ്ഞ ദിവസം ഏഴ് വയസുകാരനെ ഭയപ്പെടുത്തി  പത്തിവിടര്‍ത്തി പിന്നാലെ ഇഴഞ്ഞ പാമ്പിനെ വനം വകുപ്പ്  ആർ ആർ ടി അംഗം രോഷ്‌നി എത്തി പിടികൂടിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം ആര്യനാട് രാജൻ്റെ രതീഷ് ഭവനിൽ ആയിരുന്നു അപ്രതീക്ഷിത അതിഥി എത്തിയത്.

വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ പത്തി വിരിച്ചു  നിന്ന മൂർഖൻ  ഭയന്ന് ഓടിയ കുട്ടിക്ക് പിന്നാലെ കൂടുകയും കുട്ടി വീടിനുള്ളിൽ കയറുകയും മൂർഖൻ വീടിന്റെ പടിക്കെട്ടുകൾക്ക് അടിയിലേക്ക് പതുങ്ങുകയും ചെയ്തു. കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാർ ഉടൻ വനം വകുപ്പിൽ സംഭവം അറിയിച്ചു.  ഉടൻ തന്നെ ആർ ആർ ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കുട്ടിയുടെയും വീട്ടുകാരുടെയും ഭയത്തിന് സമാധാനം ഉണ്ടാക്കി. മൂർഖനെ പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു.. 

Latest Videos
Follow Us:
Download App:
  • android
  • ios