ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ
കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കളും ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നൽകുന്നത്
ചാലക്കുടി: തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ് പി എയെ ആണ് കാണാതായത്. കഴിഞ്ഞ എട്ടാം തീയതി ജോലിക്ക് പോയ സലേഷ് തിരിച്ചുവന്നില്ല. സംഭവത്തിൽ ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.
ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. അതിനാൽ തന്നെ മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളിക്കളഞ്ഞിട്ടില്ല. ചാലക്കുടി ബസ് സ്റ്റാൻറിൽ സലേഷിന്റെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്. സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിരീക്ഷണത്തിൽ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പോയിട്ടുണ്ട്.
കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കളും ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നൽകുന്നത്. എട്ടാം തിയതി രാവിലെയോടെയാണ് സലേഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ അവ്യക്തതയാണ് ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം