''ഹലോ... സുരേഷ് ഗോപിയല്ലേ...''; പുലിവാല് പിടിച്ച് മനോജ്
കഴിഞ്ഞ ആറ് മാസമായി ദിവസേന പതിനഞ്ചിലേറെ കോളുകളാണ് വരുന്നത്. ഞാന്‍ സുരേഷ് ഗോപിയല്ല മനോജാണെന്ന് പറഞ്ഞ് മടുത്തു. നാട്ടുകാര്‍ക്കിടയില്‍ മനോജ് ഇപ്പോള്‍ മനോജ് ഗോപിയാണ്. നിരന്തരമുള്ള ഫോണ്‍ വിളികള്‍ മൂലം സ്വന്തം ജോലി പോലും സ്വസ്ഥമായി ചെയ്യാന്‍ മനോജിന് കഴിയുന്നില്ല.
തൃശ്ശൂര്‍: എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗ്ള്‍ തെറ്റിച്ച് നല്‍കിയതിനാല്‍ വലഞ്ഞ് മനോജ്. ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച് ദിനം പതിനഞ്ചോളം ഫോണ്‍ കോളുകളാണ് മനോജിനെത്തുന്നത്. ഇതുകാരണം മനോജിന്റെ ജീവിതം തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഫോണ്‍ വിളിക്ക് പുറമെ വാട്‌സ് ആപ് മെസേജുകള്‍ വേറെ.
കഴിഞ്ഞ മൂന്നര വര്‍ഷമായി സ്വന്തം ഫോണ്‍ നമ്പര്‍ കാരണം കുടുങ്ങി പോയിരിക്കുകയാണ്. ആദ്യമൊന്നും വലിയ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ദിവസേന പതിനഞ്ചിലേറെ കോളുകളാണ് വരുന്നത്. ഞാന്‍ സുരേഷ് ഗോപിയല്ല മനോജാണെന്ന് പറഞ്ഞ് മടുത്തു. നാട്ടുകാര്‍ക്കിടയില്‍ മനോജ് ഇപ്പോള്‍ മനോജ് ഗോപിയാണ്. നിരന്തരമുള്ള ഫോണ്‍ വിളികള്‍ മൂലം സ്വന്തം ജോലി പോലും സ്വസ്ഥമായി ചെയ്യാന്‍ മനോജിന് കഴിയുന്നില്ല.
സുരേഷ് ഗോപി എന്തെങ്കിലും സഹായം ആര്‍ക്കെങ്കിലും നല്‍കിയാല്‍ പിന്നെ രണ്ട് മൂന്ന് ദിനം നാല്‍പ്പതിലേറെ കോളുകള്‍ വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിക്കുന്നു. സംഭവം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചു. നേരിട്ട് ഇതുവരെ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ല.
ആറ് വര്‍ഷം മുമ്പ് സുരേഷ് ഗോപിയെ ആരാധകന്‍ എന്ന നിലയില്‍ കണ്ടിരുന്നു. അന്നത്തെ ആകാംക്ഷയില്‍ ഹായ് എന്ന മെസേജ് അയച്ചു. അടിയില്‍ ഈ നമ്പറും വെച്ചു. അങ്ങനെ ഗൂഗ്‌ളില്‍ വന്നതാകാം. ജോലി ആവശ്യം നമ്പര്‍ പെട്ടെന്ന് മാറ്റാന്‍ ആകില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ആറ് മാസമായി. അവര്‍ക്കും തമാശയാണ്- മനോജ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona