കുട്ടികളുമായി പോകവെ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു

ബണ്ട് തീരുന്നതിന് മുമ്പ് പാലത്തിൽ വെച്ചായിരുന്നു ചക്രം ഊരിത്തെറിച്ചത്. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ അപകടമൊഴിവായി.

school bus wheel separated while running

ചേര്‍ത്തല: കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ യാത്രക്കിടെ ഊരിത്തെറിച്ചു. ശിശുദിനത്തില്‍ വൈകിട്ട് നാലരയോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം. അപകട സമയത്ത് ബസിൽ നിറയെ കുട്ടികളുണ്ടായിരുന്നു. പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കേടായത്. ബണ്ട് തീരുന്നതിന് മുമ്പ് പാലത്തിൽ വെച്ചായിരുന്നു ചക്രം ഊരിത്തെറിച്ചത്. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ അപകടമൊഴിവായി. അപകടത്തെ തുടര്‍ന്ന് ബണ്ട് പാലത്തില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിലെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios