കൊട്ടാരക്കരയിൽ സ്വകാര്യബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; 2 ജീവനക്കാരും ബസും കസ്റ്റഡിയില്‍

സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

10th class student was injured after falling from private bus Kottarakkara

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നത്. പൂത്തൂര്‍ കല്ലുംമൂട്ടില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി സ്വകാര്യ ബസില്‍ കയറിയത്.  ഡോറിന് സമീപമാണ് വിദ്യാര്‍ത്ഥി നിന്നിരുന്നത്. ബസില്ർ  നല്ല തിരക്കുണ്ടായിരുന്നു. റോഡിലേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ക്ക് തുറക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ഡോറാണ് ബസിനുള്ളത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ബസ് ജീവനക്കാരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios