വാക്കുത‍ർക്കത്തിനിടെ യുവാവിന് കത്തിക്കുത്തിൽ ഗുരുതര പരിക്ക്; അത്യാസന്ന നിലയിൽ ചികിത്സയിൽ

മലപ്പുറത്ത് കുത്തേറ്റ യുവാവ് അത്യാസന്ന നിലയിൽ ചികിത്സയിൽ. പൊലീസ് അന്വേഷണം തുടങ്ങി

Man undergoes treatment as he stabbed by friend over verbal spat

മലപ്പുറം: തിരൂരങ്ങാടി കൊടുവായൂരിൽ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. തോട്ടശേരി സ്വദേശി ജംഷിദലിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചേളാരി പടിക്കൽ സ്വദേശിയാണ് ആക്രമണത്തിന് പിന്നിൽ. വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചെന്നാണ് വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കേസന്വേഷിക്കുന്ന തിരൂരങ്ങാടി പൊലീസ് ശേഖരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios