ദാന ചുഴലിക്കാറ്റ്: അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി
ദന ചുഴലിക്കാറ്റിൻ്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി ആറ് ദീർഘദൂര ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി
ദില്ലി: ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുൻകരുതൽ നടപടിയായി റദ്ദാക്കിയത്. കാമാഖ്യ ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർഗ് - കന്യാകുമാരി വിവേക് എക്സ്പ്രസ്, ബംഗളൂരു - ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി - ഗിൽബർഗ് വിവേക് എക്സ്പ്രസ്, ബംഗളൂരു - മുസഫർപൂർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകൾ