കൊല്ലത്ത് എതിര്‍ദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷകളിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; പരിക്ക്

കൊല്ലം ആയൂരിൽ  ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് അപകടം. ആയൂരിൽ നിന്നും കൊട്ടാരക്കര  ഭാഗത്തേക്ക്‌ പോയ ഓട്ടോറിക്ഷകളും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Accident in Kollam car rammed into autorickshaws passengers injured cctv footage of accident

കൊല്ലം: കൊല്ലം ആയൂരിൽ  ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് അപകടം. ആയൂരിൽ നിന്നും കൊട്ടാരക്കര  ഭാഗത്തേക്ക്‌ പോയ ഓട്ടോറിക്ഷകളും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് ഇടിച്ചത്.  വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്തായിരുന്നു രാവിലെ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന കാർ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എതിര്‍ദിശയിൽ നിന്ന് വരുകയായിരുന്ന ഓട്ടോയിൽ കാര്‍ ഇടിക്കുന്നതും പിന്നാലെ മറ്റൊരു ഓട്ടോയിലും ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അപകടത്തി കാറിനും ഓട്ടോറിക്ഷകള്‍ക്കും കേടുപാട് സംഭവിച്ചു. വേഗതകുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

മരണപ്പാച്ചിലിന്‍റെ ദൃശ്യങ്ങൾ പുറത്ത്; ഓവർടേക്ക് ചെയ്തുവന്ന ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി

 

Latest Videos
Follow Us:
Download App:
  • android
  • ios