ഗുരുതര അച്ചടക്കലംഘനം, നീക്കങ്ങൾ ചോർത്തി നൽകി; മണൽ മാഫിയ ബന്ധമുള്ള ഏഴ് പൊലീസുകാരെ സർവീസിൽ നിന്ന് നീക്കി

മണൽ മാഫിയയുമായി ബന്ധം : ഏഴു പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു

ചിത്രം പ്രതീകാത്മകം

Links with sand mafia Seven police officers removed from service ppp

തിരുവനന്തപുരം: മണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കി. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാർക്കും അഞ്ച് സിവിൽ പോലീസ് ഓഫീസർമാർക്കും എതിരെയാണ് നടപടി.  കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിചച് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.

ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംസ്ഥാന പൊലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

Read more: വാട്ടർ ബിൽ അടച്ചോ...? ഇല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുക മാത്രമല്ല, വലിയ പണികിട്ടും, മുന്നറിയിപ്പ്!

അതേസമയം, വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ്  സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ (50) ആണ് സസ്പെൻഡ് ചെയ്തത്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് അന്വേഷണം നടത്തി സസ്പെന്റ് ചെയ്തത്. നാലു വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു.  മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനായിരുന്നു ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ  കണ്ട് പരാതി പറയുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios