യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു; നിരവധി കേസുകളിൽ പ്രതികളായ നാലുപേർ അറസ്റ്റിൽ

കഴിഞ്ഞദിവസം രാത്രി 7 മണിയോടെ ആയിരുന്നു സംഭവം

Four accused in several cases have been arrested haripad

ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്പള്ളി പാലത്തിൽ യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. കഴിഞ്ഞദിവസം രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതികളായ ആറാട്ടുപുഴ കൊച്ചുപറമ്പിൽ അഖിൽ രാജ്(25), കോട്ടശ്ശേരിൽ വീട്ടിൽ സ്വരാജ് (23), ആറാട്ടുപുഴ തറയിൽ കടവ് ശ്രുതി ഭവനത്തിൽ സുബിൻ (24), പെരുമ്പള്ളി കൊച്ചുവീട്ടിൽ വിഷ്ണു (21) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കൂടാതെ വട്ടച്ചാൽ ബിജു ഭവനത്തിൽ ആദർശ്(അപ്പു-20), പെരുമ്പള്ളി കരിത്തറയിൽ വീട്ടിൽ അരുൺ (കണ്ണൻ-22) എന്നിവരും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേർന്ന് ചേരിതിരിഞ്ഞാണ് സംഘട്ടനം ഉണ്ടായത്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കുപറ്റിയ ആദർശിനെയും, അരുണിനെയും കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ആശുപത്രിയിലും വീണ്ടും ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. തൃക്കുന്നപ്പുഴ എസ്എച്ച് ഒ ഷാജിമോന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അജിത്ത്, ബൈജു, സിപിഓമാരായ പ്രദീപ്, ശ്യാം, ഇക്ബാൽ ഷിജു, സജീഷ് എന്നിവർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘര്‍ഷത്തില്‍ ഗുരുതര പരിക്ക് പറ്റിയ ആദർശിനെ കായംകുളം താലൂക്ക് ആശുപത്രിയിലും അരുണിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; തൃശൂരിൽ 34കാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios