പരമ്പര പിടിക്കാന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 ഇന്ന്; ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികള്‍

തുടര്‍ സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ ഡക്കുകളുടെ ക്ഷീണം മാറ്റാന്‍ മലയാളി താരം സഞ്ജു സാംസണിറങ്ങുമ്പോള്‍ പരമ്പരയില്‍ ഇതുവരെ ഫോമിലാവാത്തതിന്‍റെ കണക്കു തീര്‍ക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ലക്ഷ്യം.

India vs South Africa 4th T20I Preview, When and Where to Watch, IST

ജൊഹാനസ്ബര്‍ഗ്: ജൊഹാനസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20യും ജയിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ജൊഹാനസ്ബര്‍ഗിനെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. ടിവിയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും മത്സരം കാണാം.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയപ്പോള്‍ രണ്ടാം ടി20യില്‍ 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് വിജയം നേടി. ഇന്ത്യയുടെ തുടര്‍ച്ചയായ 11 വിജയങ്ങളുടെ വിജയപരമ്പരക്കും ഇതോടെ അവസാനമായെങ്കിലും മൂന്നാം ടി20യില്‍ തിലക് വര്‍മയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ഇന്നത്തെ ജയത്തോടെ പരമ്പര ആധികാരികമായി സ്വന്തമാക്കുകയാണ് സൂര്യകുമാര്‍ യാദവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ പുതിയ 'ചക്രവർത്തി'യായി വരുൺ; റെക്കോർഡ്

തുടര്‍ സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ ഡക്കുകളുടെ ക്ഷീണം മാറ്റാന്‍ മലയാളി താരം സഞ്ജു സാംസണിറങ്ങുമ്പോള്‍ പരമ്പരയില്‍ ഇതുവരെ ഫോമിലാവാത്തതിന്‍റെ കണക്കു തീര്‍ക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ലക്ഷ്യം. ജയിച്ച രണ്ട് കളികളിലും രണ്ട് താരങ്ങള്‍ സെഞ്ചുറി നേടിയപ്പോള്‍ മറ്റ് താരങ്ങളില്‍ നിന്ന് വലിയ പ്രകടനങ്ങള്‍ ഉണ്ടായില്ല.

മധ്യനിരയില്‍ റിങ്കു സിംഗിന്‍റെ മങ്ങിയ ഫോമും ഇന്ത്യക്ക് ആശങ്കയാണ്. ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും അര്‍ഷ്ദീപിന്‍റെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ നിറം മങ്ങിയ പ്രകടനമാണ് തലവേദന. ഓപ്പണിംഗില്‍ റിക്കിള്‍ടണ്‍-റീസ ഹെന്‍ഡ്രിക്സ് സഖ്യത്തിനും മികച്ച പ്രകടം നടത്താനായിട്ടില്ല. ബൗളിംഗില്‍ കേശവ് മഹാരാജും കഴിഞ്ഞ മത്സരത്തില്‍ മാര്‍ക്കോ യാന്‍സനും മികവ് കാട്ടിയെങ്കിലും മറ്റ് താരങ്ങള്‍ നിറം മങ്ങിയതും ആതിഥേയര്‍ക്ക് ആശങ്കയാണ്.

'ഗൗതം ഗംഭീര്‍ ശരിക്കും പേടിച്ചിട്ടുണ്ട്, അതുകൊണ്ടാണ് എനിക്കെതിരെ തിരിയുന്നത്'; വാക് പോര് തുടര്‍ന്ന് പോണ്ടിംഗ്

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമാണ് ഇന്ത്യ അടുത്ത ടി20 പരമ്പര കളിക്കു എന്നതിനാല്‍ ഇപ്പോള്‍ ടീമിലുള്ള താരങ്ങള്‍ക്കെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്താൻ ഇന്ന് മികവ് കാട്ടിയേ മതിയാകു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലാണ് ഇന്ത്യ ജനുവരിയില്‍ കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios