പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടൽ സംശയം, കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു.

Landslide suspected in Malampuzha  Palakkad  water level rises in Kallampuzha kerala weather updates

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മഴ വെളളപ്പാച്ചിലിൽ ആളുകൾ കുടുങ്ങിയതായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. 

മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴ; മുന്നറിയിപ്പിൽ മാറ്റം, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദേശം
ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ തൃശൂര്‍ വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios